വീട്ടുവേലക്കാരുടെ റിക്രൂട്ട്​മെൻറിലും മരുന്നു വില്‍പനയിലുമുള്ള കുത്തക അവസാനിപ്പിക്കണം: ശൂറ കൗണ്‍സില്‍

റിയാദ്: വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതില്‍ നിലനില്‍ക്കുന്ന കുത്തക അവസാനിപ്പിക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.


നിലവില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റിക്രൂട്ടിങ് കമ്പനികളും ഏജന്‍സികളും സ്വദേശികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതുപോലെ മരുന്ന് ഇറക്കുമതി, വിതരണം എന്നീ മേഖലയിലുള്ള കുത്തക ആരോഗ്യ മന്ത്രാലയം ഇടപെട്ട് അവസാനിപ്പിക്കണം.

വാണിജ്യ, സാമ്പത്തിക രംഗത്ത് ആരോഗ്യപരമായ മത്സരം നിലനില്‍ക്കണമെന്നതാണ് സൗദിയുടെ നയം എന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിന് വിരുദ്ധമായ കുത്തക ഏതെങ്കിലും മേഖലയില്‍ നിലനില്‍ക്കുന്നത് ആരോഗ്യകരമാവില്ലെന്നും ശൂറ അഭിപ്രായപ്പെട്ടു.

Tags:    
News Summary - recruitment-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.