നജിം കൊച്ചുകലുങ്ക്റിയാദ്: നേരിയ ആശ്വാസത്തിന് വക നൽകിയ സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്ച 2213 പേർ കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,01,130 ആയി. 3379 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
മുൻദിവസങ്ങളെ അപേക്ഷിച്ച് ഇതിലും നേരിയ കുറവുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 1,57,612 ആയി. 24 മണിക്കൂറിനിടെ 37 മരണവും റിപ്പോർട്ട് ചെയ്തു. മരണനിരക്കിലും നേരിയ കുറവുണ്ട്. 1267 ആണ് ആകെ മരണസംഖ്യ.
റിയാദ് (11), മക്ക (10), ജിദ്ദ (7), സബ്യ (3), ബുറൈദ (2), ത്വാഇഫ് (1), ഖമീസ് മുശൈത് (1), വാദി ദവാസിർ (1), അൽമുബറസ് (1) എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,215 ആയി. ഇതിൽ 2027 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതിനിടെ പ്രതിദിന രോഗികളുടെ കണക്കിൽ റിയാദിൽ നല്ല കുറവ് അനുഭവപ്പെട്ടു. ഒരുഘട്ടത്തിൽ 2000ന് മുകളിൽ ഒറ്റദിവസം പുതിയ രോഗികളുടെ സ്ഥിരീകരണം നടന്ന നഗരത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ക്രമാനുഗതമായി കുറഞ്ഞുവരുന്ന സ്ഥിതിയാണ്. ഞായറാഴ്ച റിയാദിൽ 668 പുതിയ രോഗസ്ഥിരീകരണമാണ് റിേപ്പാർട്ട് ചെയ്യപ്പെട്ടത്.
മരണ സംഖ്യയുടെ കാര്യത്തിൽ ജിദ്ദ തന്നെയാണ് മുന്നിൽ, 433. മക്കയിൽ 372ഉം റിയാദിൽ 169ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 189 പട്ടണങ്ങളാണ് രോഗത്തിെൻറ നിഴലിലായത്. പുതുതായി 35,656 സ്രവസാമ്പിളുകൾ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ 1,284,653 പി.സി.ആർ ടെസ്റ്റുകൾ നടന്നു.
പുതിയ രോഗികൾ:
റിയാദ് 668, ജിദ്ദ 342, മക്ക 340, ദമ്മാം 225, ഖത്വീഫ് 216, ത്വാഇഫ് 179, മദീന 165, ഖമീസ് മുശൈത് 127, ഹുഫൂഫ് 102, ഖോബാർ 77, ഹാഇൽ 77, നജ്റാൻ 69, അബഹ 59, ബുറൈദ 51, ജുബൈൽ 40, സഫ്വ 40, അൽമുബറസ് 39, ഹഫർ അൽബാത്വിൻ 37, റാസതനൂറ 27, അൽഖർജ് 27, ദഹ്റാൻ 20, ജീസാൻ 19, അൽദായർ 18, അബ്ഖൈഖ് 17, അൽമുസാഹ്മിയ 15, ഉനൈസ 14, ബീഷ 14, യാംബു 13, ദറഇയ 13, അൽഅസിയ 12, അഹദ് റുഫൈദ 12, ബേയ്ഷ് 12, അൽറാസ് 11, ഹുത്ത സുദൈർ 11, ബൽജുറഷി 9, മിദ്നബ് 9, അൽബാഹ 8, അയൂൻ അൽജുവ 8, റാനിയ 8, തബൂക്ക് 8, സറാത് അബീദ 7, സബ്ത് അൽഅലായ 7, അബൂ അരീഷ് 7, അഫീഫ് 7, അൽദിലം 7, അൽഖുവയ്യ 6, ബുഖൈരിയ 5, അൽമദ്ദ 5, ബാറഖ് 5, മഹായിൽ 4, തനൂമ 5, തബാല 5, അദം 5, ഖുലൈസ് 5, മജ്മഅ 5, റുവൈദ അൽഅർദ 5, ഹനാഖിയ 4, മഹദ് അൽദഹബ് 4, ദഹ്റാൻ അൽജനൂബ് 4, വാദി ബിൻ ഹഷ്ബൽ 4, തത്ലീത് 4, ഖുറയാത് അൽഉൗല 4, ബഖഅ 4, ഹുത്ത ബനീ തമീം 4, സകാക 3, അൽബദാഇ 3, ഉഖ്ലത് അൽസുഖൂർ 3, അൽഖറഇ 3, റിജാൽ അൽമ 3, സൽവ 3, തുവാൽ 3, ലൈല 3, തുമൈർ 3, അൽവജ്ഹ് 3, റിയാദ് അൽഖബ്റ 2, അൽമുറുമ 2, ദലം 2, അൽബഷായർ 2, നാരിയ 2, ഉറൈറ 2, അൽഹറദ് 2, അൽഅർദ 2, അൽഅയ്ദാബി 2, സബ്യ 2, സാംത 2, അല്ലൈത് 2, റാബിഗ് 2, ശറൂറ 2, ദവാദ്മി 2, സുൽഫി 2, ഹുറൈംല 2, റഫാഇ അൽജംഷ് 2, റൂമ 2, സാജർ 2, താദിഖ് 2, വാദി ദവാസിർ 2, അൽജഫറ 1, അഖീഖ് 1, മഖ്വ 1, ഖിൽവ 1, തബർജൽ 1, വാദി അൽഫറഅ 1, അൽഖൂസ് 1, ഖുൻഫുദ 1, അൽമുവയ്യ 1, മൈസാൻ 1, ഉമ്മു അൽദൂം 1, അൽഫർഷ 1, അൽഹറജ 1, ബലാസ്മർ 1, അൽഖഫ്ജി 1, അൽബത്ഹ 1, അൽഗസല 1, അൽഹായിദ് 1, ഹബോന 1, ഖുബാഷ് 1, അറാർ 1, ബിജാദിയ 1, ശഖ്റ 1, ദുബ 1.
മരണസംഖ്യ:
ജിദ്ദ 433, മക്ക 372, റിയാദ് 169, മദീന 81, ദമ്മാം 51, ഹുഫൂഫ് 30, ത്വാഇഫ് 20, തബൂക്ക് 13, ബുറൈദ 12, ഖത്വീഫ് 9, അൽഖോബാർ 9, ബീഷ 7, ജീസാൻ 6, അറാർ 6, സബ്യ 6, ഹഫർ അൽബാത്വിൻ 4, നാരിയ 3, ജുബൈൽ 3, അൽമുബറസ് 3, യാംബു 2, അൽബാഹ 2, ഹാഇൽ 2, ഖുൻഫുദ 2, ഖമീസ് മുശൈത്ത് 2, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, ബേയ്ഷ് 1, ഹുറൈംല 1, അൽഖുവയ്യ 1, നജ്റാൻ 1, ഉനൈസ 1, മഹായിൽ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.