Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightസൗദിയിൽ നേരിയ ആശ്വാസം;...

സൗദിയിൽ നേരിയ ആശ്വാസം; കോവിഡ്​ മുക്തരുടെ എണ്ണം ലക്ഷം കവിഞ്ഞു

text_fields
bookmark_border
സൗദിയിൽ നേരിയ ആശ്വാസം; കോവിഡ്​ മുക്തരുടെ എണ്ണം ലക്ഷം കവിഞ്ഞു
cancel

നജിം കൊച്ചുകലുങ്ക്​റിയാദ്​: നേരിയ ആശ്വാസത്തിന്​ വക നൽകിയ സൗദി അറേബ്യയിൽ കോവിഡ്​ മുക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്​ച 2213 പേർ കൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,01,130 ആയി. 3379 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

മുൻദിവസങ്ങളെ അപേക്ഷിച്ച്​ ഇതിലും നേരിയ കുറവുണ്ടായി​. ആകെ രോഗബാധിതരുടെ എണ്ണം 1,57,612 ആയി. 24 മണിക്കൂറിനിടെ 37 മരണവും റിപ്പോർട്ട്​ ചെയ്​തു. മരണനിരക്കിലും നേരിയ കുറവുണ്ട്​. 1267 ആണ്​ ആകെ മരണസംഖ്യ.

റിയാദ്​ (11), മക്ക (10), ജിദ്ദ (7), സബ്​യ (3), ബുറൈദ (2), ത്വാഇഫ്​ (1), ഖമീസ്​ മുശൈത്​ (1), വാദി ദവാസിർ (1), അൽമുബറസ്​ (1) എന്നിവിടങ്ങളിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,215 ആയി. ഇതിൽ 2027 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അതിനിടെ പ്രതിദിന രോഗികളുടെ കണക്കിൽ റിയാദിൽ നല്ല കുറവ്​ അനുഭവപ്പെട്ടു. ഒരുഘട്ടത്തിൽ 2000ന്​ മുകളിൽ ഒറ്റദിവസം പുതിയ രോഗികളുടെ സ്ഥിരീകരണം നടന്ന നഗരത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ക്രമാനുഗതമായി കുറഞ്ഞുവരുന്ന സ്​ഥിതിയാണ്​. ഞായറാഴ്​ച റിയാദിൽ 668 പുതിയ രോഗസ്ഥിരീകരണമാണ്​ റി​േപ്പാർട്ട്​ ചെയ്യപ്പെട്ടത്​.

മരണ സംഖ്യയുടെ കാര്യത്തിൽ ജിദ്ദ തന്നെയാണ്​ മുന്നിൽ, 433. മക്കയിൽ 372ഉം റിയാദിൽ 169ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 189 പട്ടണങ്ങളാണ്​​ രോഗത്തി​െൻറ നിഴലിലായത്​. പുതുതായി 35,656 സ്രവസാമ്പിളുകൾ​ പരിശോധിച്ചു​. ഇതോടെ രാജ്യത്ത്​ ഇതുവരെ ആകെ 1,284,653 പി.സി.ആർ​ ടെസ്​റ്റുകൾ നടന്നു.

പുതിയ രോഗികൾ:

റിയാദ്​ 668, ജിദ്ദ 342, മക്ക 340, ദമ്മാം 225, ഖത്വീഫ്​ 216, ത്വാഇഫ്​ 179, മദീന 165, ഖമീസ്​ മുശൈത്​ 127, ഹുഫൂഫ്​ 102, ഖോബാർ 77, ഹാഇൽ 77, നജ്​റാൻ 69, അബഹ 59, ബുറൈദ 51, ജുബൈൽ 40, സഫ്​വ 40, അൽമുബറസ്​ 39, ഹഫർ അൽബാത്വിൻ 37, റാസതനൂറ 27, അൽഖർജ്​ 27, ദഹ്​റാൻ 20, ജീസാൻ 19, അൽദായർ 18, അബ്​ഖൈഖ്​ 17, അൽമുസാഹ്​മിയ 15, ഉനൈസ 14, ബീഷ 14, യാംബു 13, ദറഇയ 13, അൽഅസിയ 12, അഹദ്​ റുഫൈദ 12, ബേയ്​ഷ്​ 12, അൽറാസ്​ 11, ഹുത്ത സുദൈർ 11, ബൽജുറഷി 9, മിദ്​നബ്​ 9, അൽബാഹ 8, അയൂൻ അൽജുവ 8, റാനിയ 8, തബൂക്ക്​ 8, സറാത്​ അബീദ 7, സബ്​ത്​ അൽഅലായ 7, അബൂ അരീഷ്​ 7, അഫീഫ്​ 7, അൽദിലം 7, അൽഖുവയ്യ 6, ബുഖൈരിയ 5, അൽമദ്ദ 5, ബാറഖ്​ 5, മഹായിൽ 4, തനൂമ 5, തബാല 5, അദം 5, ഖുലൈസ്​ 5, മജ്​മഅ 5, റുവൈദ അൽഅർദ 5, ഹനാഖിയ 4, മഹദ്​ അൽദഹബ്​ 4, ദഹ്​റാൻ അൽജനൂബ്​ 4, വാദി ബിൻ ഹഷ്​ബൽ 4, തത്​ലീത്​ 4, ഖുറയാത്​ അൽഉൗല 4, ബഖഅ 4, ഹുത്ത ബനീ തമീം 4, സകാക 3, അൽബദാഇ 3, ഉഖ്​ലത്​ അൽസുഖൂർ 3, അൽഖറഇ 3, റിജാൽ അൽമ 3, സൽവ 3, തുവാൽ 3, ലൈല 3, തുമൈർ 3, അൽവജ്​ഹ്​ 3, റിയാദ്​ അൽഖബ്​റ 2, അൽമുറുമ 2, ദലം 2, അൽബഷായർ 2, നാരിയ 2, ഉറൈറ 2, അൽഹറദ്​ 2, അൽഅർദ 2, അൽഅയ്​ദാബി 2, സബ്​യ 2, സാംത 2, അല്ലൈത്​ 2, റാബിഗ്​ 2, ശറൂറ 2, ദവാദ്​മി 2, സുൽഫി 2, ഹുറൈംല 2, റഫാഇ അൽജംഷ്​ 2, റൂമ 2, സാജർ 2, താദിഖ്​ 2, വാദി ദവാസിർ 2, അൽജഫറ 1, അഖീഖ്​ 1, മഖ്​വ 1, ഖിൽവ 1, തബർജൽ 1, വാദി അൽഫറഅ 1, അൽഖൂസ്​ 1, ഖുൻഫുദ 1, അൽമുവയ്യ 1, മൈസാൻ 1, ഉമ്മു അൽദൂം 1, അൽഫർഷ 1, അൽഹറജ 1, ബലാസ്​മർ 1, അൽഖഫ്​ജി 1, അൽബത്​ഹ 1, അൽഗസല 1, അൽഹായിദ്​ 1, ഹബോന 1, ഖുബാഷ്​ 1, അറാർ 1, ബിജാദിയ 1, ശഖ്​റ 1, ദുബ 1.

മരണസംഖ്യ:

ജിദ്ദ 433, മക്ക 372, റിയാദ്​ 169, മദീന 81, ദമ്മാം 51, ഹുഫൂഫ്​ 30, ത്വാഇഫ്​ 20, തബൂക്ക്​ 13, ബുറൈദ 12, ഖത്വീഫ് 9​, അൽഖോബാർ 9, ബീഷ 7, ജീസാൻ 6, അറാർ 6, സബ്​യ 6, ഹഫർ അൽബാത്വിൻ 4, നാരിയ 3, ജുബൈൽ 3, അൽമുബറസ്​ 3, യാംബു 2, അൽബാഹ 2, ഹാഇൽ 2, ഖുൻഫുദ 2, ഖമീസ്​ മുശൈത്ത് 2​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, ബേയ്​ഷ്​ 1, ഹ​ുറൈംല 1, അൽഖുവയ്യ 1, നജ്​റാൻ 1, ഉനൈസ 1, മഹായിൽ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newsriyadhcovid
News Summary - covid cases are decreasing in saudi arabia
Next Story