ന്യൂഡൽഹി: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ച് നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സർവേ നടത്തണമെന്നും അവിടെ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യമുണ്ട്.
‘1911ൽ പ്രസിദ്ധീകരിച്ച അജ്മീർ നിവാസിയായ ഹർ വിലാസ് ശാരദ എഴുതിയ പുസ്തകം ഉൾപ്പെടെയുള്ള തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ദർഗക്ക് മുമ്പ് ഈ സ്ഥലത്ത് ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു. പുസ്തകത്തിൽ ദർഗയ്ക്ക് പകരം ക്ഷേത്രം എന്നാണ് പരാമർശം. ദർഗ സമുച്ചയത്തിലെ 75 അടി നീളമുള്ള വാതിലിന്‍റെ നിർമ്മാണത്തിന് ക്ഷേത്ര അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ചു. ഇത് സ്ഥിരീകരിക്കാൻ എ.എസ്.ഐ സർവേ അത്യാവശ്യമാണ്’ -എന്നെല്ലാമാണ് ഹിന്ദു സേന ദേശീയ അധ്യക്ഷന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.