റിയാദ്: റിയാദ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് മുൻ ചീഫ് ഇമാമും പണ്ഡിതനുമായ അന്തരിച്ച മുഹമ്മദ് മുസ്തഫ ദാരിമിയുടെ അനുസ്മരണവും പ്രാർഥനയും മയ്യിത്ത് നമസ്കാരവും നടത്തി. മുനമ്പത്ത് ഷിഹാബ് അനുസ്മരണ പ്രഭാഷണം നടത്തി.
35 വർഷമായി കോഴിക്കോട് ജമാഅത്തിന്റെ നേതൃത്വവും മഹല്ലിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വിജ്ഞാന ദാർശനികതക്കും വേണ്ടി ആത്മാർഥമായ പ്രവർത്തനം നടത്തിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുസ്തഫ ദാരിമിയെന്നും അദ്ദേഹത്തിന്റെ വിയോഗം ജമാഅത്തിനും നാടിനും തീരാനഷ്ടമാണെന്നും മുനമ്പത്ത് ഷിഹാബ് അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. അബ്ദുൽ സലിം മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ഷഫീഖ് മുസ്ലിയാർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം വഹിച്ചു.
നസീർ ഖാൻ, അബ്ദുൽ സമദ്, ഷാനവാസ് മുനമ്പത്ത്, അബ്ദുൽ നാസർ, റഹ്മാൻ മുനമ്പത്ത്, മുഹമ്മദ് റിയാസ്, മുനീർ ഷാ, നിസാം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.