റിയാദ്: ഇന്ത്യൻ ഭരണഘടന നിരന്തരം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് രാജ്യത്തിന്റെ 74ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വർത്തമാന കാലത്ത് ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്നു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാർക്കാട് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, റസാഖ് പൂക്കോട്ടുംപാടം, ഷാനവാസ് മുനമ്പത്ത്, സത്താർ കായംകുളം, എൽ.കെ. അജിത്, സലിം ആർത്തിയിൽ, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, അലക്സ് കൊട്ടാരക്കര, ശരത് സ്വാമിനാഥൻ, ബഷീർ കോട്ടയം, ജോൺസൺ എറണാകുളം, നാസർ വലപ്പാട്, എം.ടി. ഹർഷദ്, ജയൻ ചെങ്ങന്നൂർ, നാസർ കല്ലറ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും നവാസ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
റിയാദ്: റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ 74ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഷംസു വലിയ പീടിയേക്കൽ, അബു ഹാജി മക്കാനിയത്ത്, സി.പി. മുഹമ്മദാലി, യൂസുഫ് ചോനാരി, എം.ടി. അത്തീക്, സി.പി. അഷ്റഫ്, പ്രോഗ്രാം കോഓഡിനേറ്റർ സമദ് പള്ളിക്കൽ, കെ.പി. മുജീബ്, എം. സലാം, ഷെഫീഖ് എന്നിവർ സംസാരിച്ചു. സി.പി. മുസ്തഫയുടെ അവതരണം പുതിയ തലമുറക്കും സദസ്സിനും വേറിട്ട അനുഭവമായി.
കുട്ടികളുടെ കലാപരിപാടികളും മുനീർ മക്കാനിയത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. മുസമ്മിൽ, സഫീർ, ഹാസിഫ്, ഷബീർ അലി, മിഖ്ദാദ്, സലാം, നസീർ, ഷംസുദ്ദീൻ പറമ്പൻ, മുത്തു, ശിഹാബ്, ഷാനു, സിനാൻ, നൗഫൽ, സൈഫുദ്ദീൻ, റഫീഖ് വെഞ്ചാലി, എം.എൻ. സമീർ, എം.എൻ. നാസർ എന്നിവർ നേതൃത്വം നൽകി. സി.പി. അഷ്റഫ്, ഷംസു, സമദ് പള്ളിക്കൽ, ഷഫീഖ്, ഹാസിഫ്, യൂനുസ്, അബ്ദുസ്സലാം എന്നിവരെ ഉൾപ്പെടുത്തി കൂട്ടായ്മയുടെ ഭരണസമിതിയെ വിപുലപ്പെടുത്തി. സിദ്ദീഖ് കല്ലുപറമ്പൻ സ്വാഗതവും മുനീർ മക്കാനിയത്ത് നന്ദിയും പറഞ്ഞു.
ദമ്മാം: ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ നിരവധി പേർ പങ്കാളികളായി. വർണശബളവും വ്യതിരിക്തവുമായിരുന്നു സ്കൂൾ ബോയ്സ് സെക്ഷൻ ഗ്രൗണ്ടിൽ നടന്ന പരിപാടികൾ. ഇന്ത്യൻ സ്കൂൾ ചെയർമാൻ മൊഅസ്സം ദാദൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
പ്രിൻസിപ്പൽ മെഹനാസ് ഫരീദ് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ദിന സന്ദേശം വായിച്ചു. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചല, ചലന ദൃശ്യങ്ങളും ആഘോഷപരിപാടിയുടെ മാറ്റുകൂട്ടി. കേരളത്തിന്റെ സാംസ്കാരിക കലാരൂപങ്ങളായ തിരുവാതിര, ഒപ്പന, മാർഗംകളി, ഭരതനാട്യം എന്നിവയും തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.