റിയാദ്: ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക്ദിനം സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം പ്രൗഢഗംഭീര മായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേ റ്റിലും രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിലും വർണാഭമായ ആഘോഷപരിപാടികൾ നടന്നു. രാ വിലെ 8.45ന് ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. റിയാദ് ഇന്ത്യ ൻ എംബസിയിൽ അംബാസഡർ ഡോ. ഒൗസാഫ് സഇൗദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പതാക ഉയർത്തി. ഇൗ സമയം എല്ലാവരും ദേശീയഗാനം ആലപിച്ചു.
ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. രാത്രി എട്ടിന് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾചറൽ പാലസിൽ അംബാസഡർ ഡോ. ഒൗസാഫ് സഇൗദും പത്നി ഫർഹ സഇൗദും ക്ഷണിക്കപ്പെട്ടവർക്കുവേണ്ടി അത്താഴവിരുന്നൊരുക്കി. സൗദി ഭരണാധികാരികളും വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളും എംബസി ഉദ്യോഗസ്ഥരും പെങ്കടുത്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കേവല ഉഭയകക്ഷി ബന്ധത്തിനപ്പുറം ബുഹമുഖവും പരസ്പരം പ്രയോജനമുള്ളതുമായ തന്ത്രപ്രധാന സഹവര്ത്തിത്വമാണുള്ളതെന്നും ആ ബന്ധം വളരെ ശക്തമായതായും അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് സ്വാഗതപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യാതിഥി റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽസഉൗദും അംബാസഡറും ചേർന്ന് കേക്ക് മുറിച്ചു.
എംബസി പുറത്തിറക്കിയ ഇന്ത്യ, സൗദി സൗഹൃദം അടയാളപ്പെടുത്തുന്ന സ്മരണിക റിയാദ് ഗവർണർ പ്രകാശനം ചെയ്തു. ഇന്ത്യയിൽനിന്നെത്തിയ ഭംഗ്ര കലാസംഘത്തിെൻറ നൃത്തപരിപാടികൾ അരങ്ങേറി. മലയാളി ചിത്രകാരി വിനിവി ബ്രഷില്ലാതെ വിരലുകൾ കൊണ്ട് വരച്ച പെയിൻറിങ്ങുകളുടെയും മറ്റൊരു ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിെൻറയും ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാളിെൻറയും പെയിൻറിങ്ങുകളുടെയും ഉർദു പത്രപ്രവർത്തകൻ കെ.എൻ. വാസിഫിെൻറ ഫോട്ടാകളുടെയും പ്രദർശനപരിപാടിയും ഒരുക്കിയിരുന്നു. കാഞ്ചിവരം, മൈസൂരു, ബനാറസ്, കീച്ച എന്നിവിടങ്ങളിൽനിന്നുള്ള പട്ടുസാരികളുടെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ഫോേട്ടാകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.