റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ശ്രുതിലയം 2022' അരങ്ങേറി. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയിൽ അരങ്ങേറിയ ഗാനമേളയായിരുന്നു മുഖ്യ ആകർഷണ പരിപാടി. റിയാദ് മലസിലെ ലുലു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. റിയാലിറ്റി ഷോ ഫെയിം ഇമ്രാൻ ഖാൻ മുഖ്യാതിഥി ആയിരുന്നു. പത്മിനി യു. നായർ, മൈമൂന അബ്ബാസ്, ബിന്ദു സ്കറിയ, ദിവ്യ പ്രശാന്ത്, രാധിക സുരേഷ്, ലീന ബാബുരാജ്, തസ്നീം റിയാസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എൻ.ആർ.കെ ഫോറം ചെയർമാൻ സത്താർ കായംകുളം, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബാബുരാജ് സ്വാഗതവും ജനറൽ സെക്രട്ടറി രാജൻ മാത്തൂർ നന്ദിയും പറഞ്ഞു. ജോഷി, ശ്യാം സുന്ദർ, അൻസാർ ഷാ, നിഷ ബിനീഷ്, വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്മിത രാമദാസ് പ്രോഗ്രാം അവതാരകയായിരുന്നു. ഷാനവാസ്, മുഹമ്മദ് റോഷൻ, ഇബ്രാഹിം, സന്തോഷ് തോമസ്, ബിജു ഉതുപ്, ശങ്കർ കേശവൻ, ജയ് ജേക്കബ്, എൽബി ആന്റണി എന്നിവർ ഓർക്കസ്ട്ര നയിച്ചു. ശ്യാം സുന്ദർ, അൻസാർ ഷാ, നിഷ ബിനീഷ്, സുരേഷ് കുമാർ, കീർത്തി രാജൻ, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ലിനറ്റ് സ്കറിയ, ദേവിക രാമദാസ്, ശിവദ രാജൻ, വൈഷ്ണവ് ശ്യാം, വിനോദ് വെണ്മണി, സുരേഷ് ശങ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗായകർക്കും വാദ്യമേളക്കാർക്കും പ്രശംസാഫലകം സമ്മാനിച്ചു. ശബ്ദനിയന്ത്രണം കൈകാര്യം ചെയ്ത ബിനീഷ് രാഘവൻ, ഗോപകുമാർ, ജോഷി, നവാസ് കണ്ണൂർ, അനിൽ തൃശൂർ, ബനൂജ് എന്നിവരെയും റിംല തീം മ്യൂസിക് ചിട്ടപ്പെടുത്തിയ ജോജി കൊല്ലം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.