ജിദ്ദ: സൗദി തൊഴിൽ വിപണയിലെത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തിെൻറ ആദ്യ പാദം മുതൽ ഈ വർഷം ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 425,000-ത്തിലധികം സ്ഥാപനങ്ങളാണ് സൗദി തൊഴിൽ വിപണിയിലെത്തിയത്.
സജീവ സ്ഥാപനങ്ങളുടെ എണ്ണം 55 ശതമാനത്തോളം വർധിച്ച് 12 ലക്ഷത്തിലധികമായി ഉയർന്നു. മുൻവർഷം ഇത് ഏഴേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളായിരുന്നു. ഈ വർഷം രണ്ടാം പാദത്തിൽ 500 ലധികം ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളുടെ എണ്ണം 1,843 ആയി ഉയർന്നു.
തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ച 180 ൽ 159 സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും 21 എണ്ണം സർക്കാർ സ്ഥാപനങ്ങളുമാണ്. നാലോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സംരംഭങ്ങളുടെ എണ്ണം ഏകദേശം 3,92,000 ആയി വർധിച്ചു. അതിൽ 62 എണ്ണം സർക്കാർ സ്ഥാപനങ്ങളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 12 മാസത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളെ അവയുടെ തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 12 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലും വൻ വളർച്ചയാണ് ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.