റിയാദ്: സൗദിയിലെ 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അയർലൻഡിലേക്ക് പുതിയ ജോലി നേടി പോകുന്ന അനിലിനും കുടുംബത്തിനും റിയാദ് ഇന്ത്യൻ അേസാസിയേഷൻ (റിയ) യാത്രയയപ്പ് നൽകി. റിയാദ് ഉലയ ഹോളിഡേ ഇൻ ഗ്രൂപ് ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു അനിൽ. ഭാര്യ എലിസബത്ത് ശുമൈസി ആശുപത്രിയിലെ എമർജൻസി നഴ്സിങ് വിഭാഗത്തിൽ 10 വർഷം സ്റ്റാഫ് നഴ്സായിരുന്നു.
റിയ ശുമൈസി യൂനിറ്റ് സെക്രട്ടറിയായിരുന്നു അനിൽ. ഇരുവരും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അനിൽ നാടകകലാരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് ബിനു ധർമരാജൻ അധ്യക്ഷത വഹിച്ചു.
ബിനു ധർമരാജൻ, മീഡിയ കൺവീനർ കോശി മാത്യു, മുതിർന്ന അംഗങ്ങളായ നാസർ, സിനൽ, കൺവീനർ മഹേഷ്, ജോയൻറ് കൺവീനർമാരായ അനിൽ, ജുബിൻ എന്നിവർ അനിലിെൻറ വീട്ടിലെത്തി ഇരുവർക്കും ഒാർമഫലകങ്ങൾ സമ്മാനിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൂമിലൂടെയാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.