റിയാദ്: റിയാദിലെ ബോളിവാർഡ് സ്റ്റേഡിയത്തിന്റെ കൈകാര്യം അൽഹിലാൽ ക്ലബിനും അതിന്റെ മാനേജ്മെന്റിനുമായിരിക്കുമെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. പ്രതിവർഷം 40 ദശലക്ഷം റിയാലിന് പകരമായാണ് സ്റ്റേഡിയം കൈമാറ്റം അൽഹിലാൽ ക്ലബിന് കൈമാറിയത്. അൽ ഹിലാൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നാഫിലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്റ്റേഡിയത്തിന് ‘കിംഗ്ഡം അരീന’ എന്ന് നാമകരണം ചെയ്തുവെന്നും ആലുശൈഖ് പറഞ്ഞു.
അടുത്ത ജനുവരി മുതലായിരിക്കും സ്റ്റേഡിയം അൽഹിലാൽ ക്ലബ് കൈകാര്യം ചെയ്യുക. ഒഴിവുസമയങ്ങളിൽ സ്റ്റേഡിയത്തിൽ വിനോദ പരിപാടികൾ നടത്തുമെന്നും ആലുശൈഖ് പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെ സ്റ്റേഡിയത്തിന്റെ പ്രധാന വിവരങ്ങൾ ആലുശൈഖ് പുറത്തുവിട്ടു. 105 മീറ്റർ നീളവും 47 മീറ്റർ ഉയരവും 68 മീറ്റർ വീതിയുമുള്ള എയർകണ്ടീഷൻ ചെയ്ത സ്റ്റേഡിയത്തിൽ ഒരേസമയം 26,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. 20 വി.ഐ.പി കാബിനുകൾ, 350 പേർക്ക് താമസിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം എന്നിങ്ങനെ നിരവധി സവിശേഷമായ സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ട്. കൂടാതെ മഴ പെയ്താൽ സ്റ്റേഡിയം അടക്കുന്നതിന് ‘ഇലക്ട്രോണിക് മേൽക്കൂര’യുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.