റിയാദിലെ ബൻബാനിൽ ആരംഭിച്ച എം.ഡി.എൽ ബീസ്​റ്റ്​ സൗണ്ട്​ സ്​റ്റോം മ്യൂസിക്​ ഫെസ്​റ്റിവൽ

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിക്ക്​ റിയാദിൽ അരങ്ങുണർന്നു

റിയാദ്​: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിക്ക്​ റിയാദിൽ അരങ്ങുണർന്നു. വ്യാഴാഴ്​ച മുതൽ ഞായറാഴ്​ച വരെ റിയാദ് നഗരത്തി​െൻറ വടക്കുഭാഗത്തെ ബൻബാനിലെ കൂറ്റൻ വേദിയിലാണ്​ സംഗീത മേള. എം.ഡി.എൽ ബീസ്​റ്റ്​ അവതരിപ്പിക്കുന്ന ബ്ലോക്ക്​ ബസ്​റ്റർ സൗണ്ട്​ സ്​റ്റോം മ്യൂസിക്​ ഫെസ്​റ്റിവലിൽ ലോകത്തിലെ പ്രമുഖ കലാകാരന്മാരെയും സംഗീതജ്ഞരെയും പ​െങ്കടുപ്പിച്ചുള്ള സംഗീത മേള അരങ്ങേറുന്നത്​. 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' പ്ലാറ്റ്‌ഫോം ആരംഭിച്ച ഇവൻറുകളുടെയും സീസണുകളുടെയും കലണ്ടറിൽ ഉൾപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്​ സാൻഡ്​ സ്​റ്റോം മ്യൂസിക്​ ഫെസ്​റ്റിവൽ. അഞ്ചുലക്ഷത്തിലേറെ ആളുകൾ സംഗീത വിരുന്ന്​ ആസ്വദിക്കാനെത്തും.

വ്യാഴാഴ്​ച വൈകീട്ടാണ്​ സംഗീത മേളക്ക്​ തുടക്കമായത്​. ആദ്യ ദിവസത്തെ പരിപാടി ആസ്വാദിക്കാനെത്തിയിരിക്കുന്നത്​ ഒന്നര ലക്ഷം സംഗീത പ്രിയരാണ്​. ലോകതലത്തിലും പ്രാദേശികമായും അറിയപ്പെടുന്ന സംഗീതജ്ഞരും ഡിസ്​ക്​ ജോക്കികളുമായ ഡേവിഡ്​ ഗുവേറ്റ, അഫ്രോ ജാക്ക്​, ടീയെസ്​റ്റോ, സ്​റ്റീവ്​ ആയോകി, കോസ്​മികാറ്റ്​, സോൺ പ്ലസ്​, ആൻമർസ്​, സ്​പേസ്​ബോയി, അറബി സംഗീതജ്ഞരായ നാൻസി അജ്​റാം, ആമിർ ദിയാബ്​, റാഷിദ്​ അൽ-മാജിദ്​, മറിയം ഫെയേഴ്​സ്​ തുടങ്ങിയവർ വേദിയിൽ അഭൗമമായ സംഗീത നൃത്ത പ്രപഞ്ചമൊരുക്കും. ഒക്‌ടോബർ മുതൽ മാർച്ച് വരെ സൗദിയിൽ ശൈത്യകാലത്ത് നടക്കുന്ന എല്ലാ ടൂറിസം, വിനോദ പ്രവർത്തനങ്ങളും പരിപാടികളും സീസണുകളുകൾക്കുമാണ്​ 'സ്​പിരിറ്റ്​ ഒാഫ്​ സൗദി അറേബ്യ' എന്ന പൊതു പ്ലാറ്റ്​ഫോം ആരംഭിച്ചത്​.

സംഗീത പരിപാടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള യുവാക്കളെ ആകർഷിക്കുന്നതായിരിക്കും. എം.ഡി.എൽ ബീസ്​റ്റ്​ മ്യൂസിക്​ ഫെസ്​റ്റിവൽ നാല് ദിവസമാണ്​ അരങ്ങേറുന്നത്​. നെതർലാൻഡ്‌സ്, ന്യൂയോർക്ക്, കാനഡ, റഷ്യ, ഫ്ലോറിഡ എന്നീ രാജ്യങ്ങളിൽ നിന്നും ജിദ്ദ, ഖത്വീഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത നൃത്ത പരിപാടി ബൻബാനിലെ എട്ട് തിയേറ്ററുകളിലായാണ് നടക്കുന്നത്​. ആരോഗ്യ മുൻകരുതൽ പാലിച്ചുകൊണ്ടാണ്​ പരിപാടികൾ ഒരുക്കിയിരിക്കുന്നത്​.

ദറഇയിലെ ജാക്‌സ് ഡിസ്​​ട്രിക്​റ്റിൽ ആദ്യമായാണ്​ ഇത്തര​മൊരു ഫെസ്​റ്റിവൽ. ഇതിലൂടെ രാജ്യത്തി​െൻറയും പശ്ചിമേഷ്യൻ മേഖലയുടെയും ദൃശ്യപരിപാടികൾക്കും സംഗീത മേഖലയ്ക്കും ഒരു റോഡ് മാപ്പ് വരയ്ക്കുകയാണ് ലക്ഷ്യമെന്ന് എം.ഡി.എൽ ബീസ്​റ്റ്​ സി.ഇ.ഒ റമദാൻ അൽ-ഹർതാനി പറഞ്ഞു. എല്ലാവർക്കും ഒരു നല്ല അനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഇത്തരം പ്രധാന പരിപാടികൾ സമ്പദ്‌ വ്യവസ്ഥയിൽ പരോക്ഷമായ വരുമാനം നൽകുമെന്നും അൽഹർതാനി പറഞ്ഞു.

Tags:    
News Summary - Riyad Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.