റിയാദ്: കലാലയം സാംസ്കാരിക വേദി റിയാദ് സോൺ 14ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ മാധ്യമ പ്രവർത്തകർ പങ്കെടുത്ത സംഗമം ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് മുൻ ജനറൽ സെക്രട്ടറി ബഷീർ നാദാപുരം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 25 ന് നടക്കുന്ന റിയാദ് സോൺ സാഹിത്യോത്സവിന് 126 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
ആർ.എസ്.സി ഗ്ലോബൽ ജി.ഡി സെക്രട്ടറി കബീർ ചേളാരി സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുറഹ്മാൻ സഖാഫി (ചെയർമാൻ), ഫൈസൽ മമ്പാട് (ജനറൽ കൺവീനർ), ഷമീർ രണ്ടത്താണി (ട്രഷറർ), ശിഹാബ് കോട്ടുകാട്, ഹസൈനാർ ഹറൂനി, മുസ്തഫ സഅദി, അഷ്റഫ് ഓച്ചിറ (വൈസ് ചെയർമാന്മാർ), അസീസ് പാലൂർ, ലത്തീഫ് തിരുവമ്പാടി, ജബ്ബാർ കുനിയിൽ, അസീസ് സഖാഫി കാസർകോട് (കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ. ശുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സലീം പട്ടുവം, ഷാഹിദ് അഹ്സനി, ഷിബു ഉസ്മാൻ, അമീൻ ഓച്ചിറ എന്നിവർ സംസാരിച്ചു. ജംഷീർ ആറളം സ്വാഗതവും സുഹൈൽ വേങ്ങര നന്ദിയും പറഞ്ഞു.
സോൺ തല വിജയികൾ ഹാൽ നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ യോഗ്യത നേടും. മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്. രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് https://rscriyadh.com/ സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.