ജമ്മുകശ്മീരിൽ വികസനത്തി​െൻറ ഒന്നാം വാർഷികമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി

റിയാദ്: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റാദ്ദാക്കിയതിെൻറയും ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതിെൻറയും ഒന്നാം വാർഷികം റിയാദിലെ ഇന്ത്യൻ എംബസിയും ആചരിച്ചു. ഇൗ തീരുമാനങ്ങൾ മേഖലയുടെ പുരോഗതിയിൽ കനത്ത പുരോഗതിക്ക് ഇടയാക്കിയതായി വാർഷികാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ നിരവധി സുപ്രധാന സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങൾക്ക് ഇത് കാരണമായതായും വാർത്താകുറിപ്പിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാർ നടപ്പാലാക്കിയ എല്ലാ കേന്ദ്രനിയമങ്ങളും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിക്കുകയും സ്ത്രീകൾ, കുട്ടികൾ, പൂർവിക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിയമനിർമാണങ്ങളാണ് നടപ്പാക്കിയത്. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണം ഉറപ്പാക്കുന്നതുമാണ് ഇത്. സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള നിയമം, ജുവനൈൽ ജസ്റ്റീസ് നിയമം, ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കൽ നിയമം, മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശ നിയമം എന്നിവയാണ് നടപ്പാക്കിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ആദ്യമായി നടന്ന ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടർമാരുടെ പോളിങ് നടന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ സ്ത്രീകൾക്ക് സംവരണത്തിെൻറ ഗുണം ലഭിച്ചു. 200 ദശലക്ഷം അമേരിക്കൻ ഡോളർ ഉപയോഗിച്ച് ഗ്രാമീണമേഖല ശക്തമാക്കി. കാർഷിക മേഖലയിലും വിപുലമായ പരിഷ്കാരങ്ങൾ നടപ്പാക്കി. മേഖലയിലെ തൊഴിൽരഹിതരായ താമസക്കാർ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥ പെൺകുട്ടികൾ ത്വരിതഗതിയിലുള്ള നിയമനത്തിനായി 10,000 പ്രത്യേക തസ്തികകൾക്ക് രൂപം നൽകി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ താമസക്കാർക്കുള്ള എല്ലാ സർക്കാർ ജോലികളുടെയും സംവരണം പുനഃസ്ഥാപിച്ചു. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഒന്ന് വീതം ഐ.ടി പാർക്കുകൾ ഉടനെ നിലവിൽ വരും. വിദ്യാഭ്യാസ രംഗത്ത് ജമ്മു കശ്മീരിൽ 25,000 ഒഴിവുകളുള്ള 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ പദ്ധതിയാണ്. കഴിഞ്ഞ വർഷം കശ്മീരിൽ നിന്നുള്ള അഞ്ച് ലക്ഷം വിദ്യാർഥികൾ സർക്കാരിെൻറ വിവിധ സ്കോളർഷിപ്പ് പദ്ധതികൾ നേടി, മുൻവർഷത്തെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണെന്നും എംബസി വാർത്തക്കുറിപ്പിൽ വിശദമാക്കി.

ആരോഗ്യപരിരക്ഷ മേഖലയിൽ ജാഗ്രതയോടെയുള്ള പ്രവൃത്തികൾ നടക്കുന്നു. ലോകോത്തര ആരോഗ്യമേഖല കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യമേഖലയിൽ 7500 കോടി രൂപയുടെ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതിൽ രണ്ട് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഏഴ് പുതിയ മെഡിക്കൽ കോളജുകൾ, അഞ്ച് പുതിയ നഴ്സിങ് കോളജുകൾ, സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടും. 80 ദശലക്ഷം അമേരിക്കൻ ഡോളർ വിലമതിക്കുന്ന 500ലധികം പദ്ധതികൾ പൂർത്തിയായി. 800 ദശലക്ഷം ഡോളർ മൂല്യമുള്ള 2000ത്തിലധികം പദ്ധതികൾ അനുവദിച്ചു. വിവിധ മേഖലകളിലെ പദ്ധതികൾ‌ കാലതാമസം വരുത്തിയ തടസ്സങ്ങൾ‌ നീക്കം ചെയ്യുകയും ഈ പദ്ധതികൾ‌ വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ നീക്കുന്നു. കൂടാതെ ജമ്മുവും ശ്രീനഗറും സ്മാർട്ട് സിറ്റികളായി വികസിപ്പിക്കുന്നു. ഒരു ഭവനനിർമാണം, ചേരി വികസനം, പുനരധിവാസം, ടൗൺ‌ഷിപ്പ് നയം എന്നിവയും അംഗീകരിച്ചു. ഇതിൽ രണ്ട് ലക്ഷം വീടുകൾ ആസൂത്രണം ചെയ്യുന്നു. 70 വർഷത്തിനിടെ ആദ്യമായി മൂന്ന് ലക്ഷം വീടുകളിൽ വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം വാർഷികം പൂർത്തിയാകുമ്പോൾ ഇത്തരം നിരവധി പദ്ധതികളാണ് ജമ്മുവിെൻറ ചരിത്രത്തിൽ കാണാത്ത വിധം നിലവിൽ വരുന്നതിനും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.--  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.