independence day

റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ@78’ സം​വാ​ദ​ത്തി​ൽ സു​ധീ​ര്‍ കു​മ്മി​ള്‍

സം​സാ​രി​ക്കു​ന്നു

റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ‘ഇ​ന്ത്യ@78’ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം (റിം​ഫ്) ‘ഇ​ന്ത്യ@78’ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു. റിം​ഫ് ര​ക്ഷാ​ധി​കാ​രി ന​ജിം കൊ​ച്ചു​ക​ലു​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ലൈ​മാ​ന്‍ ഊ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ദി​ര്‍ഷ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു.

ന​യ​വൈ​ക​ല്യ​ങ്ങ​ളും പ​ക്ഷ​പാ​ത നി​ല​പാ​ടു​ക​ളും ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ വ​ള​ര്‍ച്ച​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​രോ പൗ​ര​നും അ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ ഹി​ന്ദു, മു​സ്​​ലിം എ​ന്ന് ത​രം​തി​രി​ച്ച് അ​തി​ല്‍നി​ന്ന് രാ​ഷ്​​ട്രീ​യ നേ​ട്ടം കൊ​യ്യാ​നാ​ണ് ഒ​രു വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​ത്.

സൈ​ന്യ​ത്തെ പോ​ലും ഹി​ന്ദു​വ​ത്ക​രി​ക്കാ​നു​ള​ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ പൗ​ര​ന്മാ​ര്‍ വി​വേ​ച​നം നേ​രി​ടു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​​ന്റെ താ​ഴെ ത​ട്ടി​ലു​ള്ള​വ​ര്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ന​യ​വൈ​ക​ല്യ​വും ഫ​ണ്ടി​ങ്ങി​ന്റെ അ​ഭാ​വ​വും ആ​രോ​ഗ്യ​ത്തെ മേ​ഖ​ല​യെ ക്ഷ​യി​പ്പി​ക്കു​ക​യാ​ണ്.

സാം​സ്‌​കാ​രി​ക സ​മി​തി ക​ണ്‍വീ​ന​ര്‍ ഷി​ബു ഉ​സ്മാ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​തീ​ഷ് കു​മാ​ര്‍ കേ​ളി (ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍), സു​ധീ​ര്‍ കു​മ്മി​ള്‍ ന​വോ​ദ​യ (ഭ​ര​ണ​ഘ​ട​ന​യും സ​മ​കാ​ലി​ക ഇ​ന്ത്യ​യും), ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ റിം​ഫ് (നി​റം മാ​റു​ന്ന വി​ദ്യാ​ഭ്യാ​സ ന​യം).

ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി പ്ര​വാ​സി (പൗ​ര​ത്വ വി​വേ​ച​നം), ഷാ​ഫി തു​വ്വൂ​ര്‍ കെ.​എം.​സി.​സി (സ​മ്പ​ദ്ഘ​ട​ന​യും ദാ​രി​ദ്ര്യ​വും), അ​ഡ്വ. എ​ല്‍.​കെ. അ​ജി​ത് ഒ.​ഐ.​സി.​സി (തൊ​ഴി​ലി​ല്ലാ​യ്മ​യും കു​ടി​യേ​റ്റ​വും), ഡോ. ​എ​സ്. അ​ബ്​​ദു​ല്‍ അ​സീ​സ് (രോ​ഗാ​തു​ര​മോ ഇ​ന്ത്യ​ന്‍ ആ​രോ​ഗ്യ​മേ​ഖ​ല), ഇ​ല്യാ​സ് പാ​ണ്ടി​ക്കാ​ട് ആ​വാ​സ് (കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളും പ്ര​തി​പ​ക്ഷ​വും), രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ന്‍ സ​ലീം പ​ള്ളി​യി​ല്‍ (ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വും ച​രി​ത്ര​വും), എം. ​സാ​ലി ആ​ലു​വ ന്യൂ ​ഏ​ജ് (ഇ​ന്ത്യ​യു​ടെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും) എ​ന്നി​വ​രാ​ണ് സം​വാ​ദ​ത്തി​ല്‍ സം​ബ​ന്ധി​ച്ച​ത്. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ജ​ലീ​ല്‍ ആ​ല​പ്പു​ഴ ന​ന്ദി പ​റ​ഞ്ഞു. മു​ജീ​ബ് ച​ങ്ങ​രം​കു​ളം, ഷ​മീ​ര്‍ കു​ന്നു​മ്മ​ല്‍, ഹാ​രി​സ് ചോ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Riyadh Indian Media Forum organizes India at 78 debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.