റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര​ പു​സ്​​ത​ക​മേ​ള സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന റോ​ബോ​ട്ട്

റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര​ പു​സ്​​ത​ക​മേ​ള; കൗ​തു​ക​മാ​യി 96 ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന ‘സൗ​ദി റോ​ബോ​ട്ട്’

റി​യാ​ദ്​: റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​നും അ​വ​രു​മാ​യി ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ൽ സം​വ​ദി​ക്കാ​നും ഒ​രു​ക്കി​യ സൗ​ദി റോ​ബോ​ട്ട്​ കൗ​തു​ക​മാ​കു​ന്നു. 102 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള റോ​ബോ​ട്ട്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യു​ടെ ഇ​ട​നാ​ഴി​ക​ളി​ൽ​ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ വേ​ദി​ക​ളി​ലേ​ക്കും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ 800 ല​ധി​കം പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ പ​വി​ലി​യ​നു​ക​ളി​ലേ​ക്കും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും റോ​ബോ​ട്ട്​ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സൊ​ല്യൂ​ഷ​നു​ക​ളു​ടെ​യും ടൂ​ളു​ക​ളു​ടെ​യും ഉ​പ​യോ​ഗം എ​ടു​ത്തു​കാ​ണി​ക്കു​ന്നു. സൗ​ദി​യി​ൽ നി​ർ​മി​ച്ച​താ​ണ്​ റോ​ബോ​ട്ട്​ എ​ന്ന്​ പ്രോ​ഗ്രാ​മ​ർ എ​ൻ​ജി. മ​ഹ്​​മൂ​ദ്​ ബി​ൻ അ​ജ്​​ലാ​ൻ വി​ശ​ദീ​ക​രി​ച്ചു.

പു​സ്ത​ക​ത്തി​െൻറ ആ​ശ​യ​ങ്ങ​ളു​ടെ​യും വി​ഷ​യ​ങ്ങ​ളു​ടെ​യും ഓ​ഡി​യോ അ​വ​ത​ര​ണ​ത്തി​ലൂ​ടെ അ​തി​ഥി​ക​ളു​ടെ സാം​സ്​​കാ​രി​ക അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​ന്നു. റോ​ബോ​ട്ട് ഉ​യ​ർ​ന്ന പ്ര​ഫ​ഷ​ന​ലി​സ​ത്തോ​ടെ 96 ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രു​മാ​യി സം​വ​ദി​ക്കാ​ൻ ഇ​ത് പ്രാ​പ്ത​മാ​ക്കു​ന്നു. സൗ​ദി, മൊ​റോ​ക്ക​ൻ, ഈ​ജി​പ്ഷ്യ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ദേ​ശി​ക വൈ​വി​ധ്യം വ​രെ മ​ന​സി​ലാ​ക്കാ​ൻ ഈ ​റോ​ബോ​ട്ടി​ന്​ ക​ഴി​യും. പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും അ​വ​യു​ടെ വി​ശ​ദീ​ക​ര​ണ വി​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഒ​രു സ്‌​ക്രീ​നാ​ണ് റോ​ബോ​ട്ടി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ജ്​​ലാ​ൻ സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - Riyadh International Book Fair; Interestingly 96 languages Talking 'Saudi Robot'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.