റിയാദ് അന്താരാഷ്ട്ര പുസ്തകമേള; കൗതുകമായി 96 ഭാഷകൾ സംസാരിക്കുന്ന ‘സൗദി റോബോട്ട്’
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ സന്ദർശകരെ സ്വാഗതം ചെയ്യാനും അവരുമായി ഒന്നിലധികം ഭാഷകളിൽ സംവദിക്കാനും ഒരുക്കിയ സൗദി റോബോട്ട് കൗതുകമാകുന്നു. 102 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രോഗ്രാമുകൾ ഉപയോഗിച്ചുള്ള റോബോട്ട് അന്താരാഷ്ട്ര പുസ്തകമേളയുടെ ഇടനാഴികളിൽ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി കൊണ്ടിരിക്കുകയാണ്.
സാംസ്കാരിക പരിപാടികളുടെ വേദികളിലേക്കും പ്രദർശന നഗരിയിലെ 800 ലധികം പ്രസിദ്ധീകരണശാലകളുടെ പവിലിയനുകളിലേക്കും സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനും റോബോട്ട് സഹായിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൊല്യൂഷനുകളുടെയും ടൂളുകളുടെയും ഉപയോഗം എടുത്തുകാണിക്കുന്നു. സൗദിയിൽ നിർമിച്ചതാണ് റോബോട്ട് എന്ന് പ്രോഗ്രാമർ എൻജി. മഹ്മൂദ് ബിൻ അജ്ലാൻ വിശദീകരിച്ചു.
പുസ്തകത്തിെൻറ ആശയങ്ങളുടെയും വിഷയങ്ങളുടെയും ഓഡിയോ അവതരണത്തിലൂടെ അതിഥികളുടെ സാംസ്കാരിക അനുഭവം സമ്പന്നമാക്കുന്നതിന് ഇത് സഹായിക്കുന്നു. റോബോട്ട് ഉയർന്ന പ്രഫഷനലിസത്തോടെ 96 ഭാഷകൾ സംസാരിക്കുന്നു.
ഏറ്റവും കൂടുതൽ സന്ദർശകരുമായി സംവദിക്കാൻ ഇത് പ്രാപ്തമാക്കുന്നു. സൗദി, മൊറോക്കൻ, ഈജിപ്ഷ്യൻ, ബഹ്റൈൻ എന്നിവയുൾപ്പെടെ അറബി ഭാഷയുടെ പ്രാദേശിക വൈവിധ്യം വരെ മനസിലാക്കാൻ ഈ റോബോട്ടിന് കഴിയും. പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും അവയുടെ വിശദീകരണ വിഡിയോയും പ്രദർശിപ്പിക്കുന്ന ഒരു സ്ക്രീനാണ് റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് അജ്ലാൻ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.