റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദിന്റെ നേതൃത്വത്തിൽ ‘ലെവൽ അപ്’ എന്ന പേരിൽ സംഘടിപ്പിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. സീനിയർ, ‘ജൂനിയർ എൻജിനീയർമാർക്ക് എങ്ങനെ മികച്ച മാനേജർമാരാകാം’ എന്ന വിഷയത്തിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്. ലേ പാർക്ക് കോൺ കോഡ് ഹോട്ടലിൽ നടന്ന പാനൽ ചർച്ചയിൽ സാബിക്കിലെ സ്റ്റാഫ് സൈൻറിസ്റ്റ് എൻജിനീയർ അബ്ദുൽ നിസാർ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. ഖിദ്ദിയ സീനിയർ കമേഴ്സ്യൽ ഡയറക്ടർ എൻജി. നൗഷാദ് കായൽ മഠത്തിൽ, റോഷൻ റിയൽ എസ്റ്റേറ്റ് ഡയറക്ടർ എൻജി. ഷാഹിദ് അലി, റിയാദ് ബാങ്കിലെ പെയ്മെന്റ് ടെക്നിക്കൽ മാനേജർ എൻജി. സുഹാസ് ചെപ്പലി, ലുലു ഇൻറർനാഷനൽ ഗ്രൂപ് പ്രോജക്ട് കെ.എസ്.എ ജനറൽ മാനേജർ എൻജി. സാഹിദ് അഹ്സർ എന്നിവർ പാനലിസ്റ്റുകളായി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മാനേജർമാരുടെ ജോലികൾ, ഉത്തരവാദിത്തങ്ങൾ, മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ചർച്ചയുടെ ഭാഗമായത് പങ്കെടുത്തവർക്ക് നവ്യാനുഭവമായി. ഒരു മാനേജർ തുടക്കം മുതൽ ചുമതലകളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാനലിസ്റ്റുകൾ വിശദീകരിച്ചു. 80ഓളം പേർ പങ്കെടുത്ത പരിപാടി തീർത്തും ഗുണപ്രദമായെന്നും ഏറെ ആത്മവിശ്വാസം നൽകിയെന്നും പങ്കെടുത്ത എൻജിനീയർമാരും അഭിപ്രായപ്പെട്ടു. കെ.ഇ.എഫ് ഭാരവാഹികൾ ജോയന്റ് ഗ്ലോബൽ ബിസിനസ് കമ്പനി സി.ഇ.ഒയും ചെയർമാനുമായ അബ്ദുൽ ഗഫൂർ കല്ലായിക്കും പാനലിസ്റ്റുകൾക്കും ഫലകങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.