റിയാദ്​ വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ

റിയാദ്​ വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു

റിയാദ്: സൗദി തലസ്ഥാന​ നഗരത്തിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന്​ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ്​ അബ്​ദുൽ അസീസ് അൽ ദുഅയിലജ്​ പറഞ്ഞു.

മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചു കഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്​നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്​തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ്​ വികസിപ്പിക്കേണ്ടത്​.

ഒന്നാം ടെർമിനലി​െൻറ നവീകരണവും വികസനവും വൈകാതെ ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. പണി പൂർത്തിയായാൽ മാത്രമേ ഇത് ഒന്നാം ടെർമിനലിലേക്ക്​ പുനസ്ഥാപിക്കുകയുള്ളൂ. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസനം ആരംഭിക്കും.


Tags:    
News Summary - Riyadh king khalid international airport's two international passenger terminal renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.