റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
മുതിർന്ന കെ.എം.സി.സി നേതാവ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സൗധത്തിന്റെ ഫണ്ട് സമാഹരണത്തിൽ മുഴുവൻ കെ.എം.സി.സി പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു.
മണ്ഡലം കമ്മിറ്റികൾ വഴി സമാഹരിക്കുന്ന ഫണ്ട് ലീഗ് നേതാക്കൾ റിയാദ് സന്ദർശിക്കുന്ന വേളയിൽ നേരിട്ട് ഏൽപിക്കും. മണ്ഡലം കമ്മിറ്റികൾ യോഗം ചേർന്ന് ഫണ്ട് സമാഹരണം ത്വരിതപ്പെടുത്തും. നേതാക്കളുടെ റിയാദ് സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
കെ.കെ. കോയാമുഹാജി, അബ്ദുസ്സലാം തൃക്കരിപ്പൂർ, ശുഹൈബ് പനങ്ങാങ്ങര, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാൻകണ്ടി, അബ്ദുൽ മജീദ് പയ്യന്നൂർ, പി.സി. അലി വയനാട്, സത്താർ താമരത്ത്, ഷാഫി സ്വഞ്ചറി, മുസ്തഫ വേളൂരാൻ, ഷാഫി വടക്കേകാട്, കെ.ടി. അബൂബക്കർ, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട്, റസാഖ് വളകൈ, സഫീർ തിരൂർ, ബാവ താനൂർ എന്നിവർ സംസാരിച്ചു. ട്രഷറർ യു.പി. മുസ്തഫ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.