റിയാദ്: സൗദി അറേബ്യൻ തലസ്ഥാനനഗരിയിൽ ആഗോള ശ്രദ്ധയാകർഷിച്ച് അരങ്ങേറുന്ന 'റിയാദ് സീസൺ 2021' ആഘോഷം ഒരു മാസം പിന്നിട്ടു. 'ഭാവനയിൽ കൂടുതൽ കാണുക' (ഇമേജ് മോർ) ശീർഷകത്തിൽ ലോകപ്രശസ്തരായ പ്രതിഭകളുടെ സാന്നിധ്യത്തിൽ ഒക്ടോബർ 20നാണ് റിയാദ് സീസൺ പരിപാടികൾക്ക് വർണാഭമായ തുടക്കമിട്ടത്.
ഒരു മാസത്തിനിെട മെഗാേഷാകളിലൂടെയും മറ്റു വിവിധ കലാസാംസ്കാരിക വിനോദപരിപാടികളിലൂടെയും പ്രദർശനങ്ങളിലൂടെയും ആഗോള ശ്രദ്ധപിടിച്ചുപറ്റിയ ആഘോഷമായി ഇതിനകം മാറിക്കഴിഞ്ഞു. ഉത്സവത്തിെൻറ ചൈതന്യം പ്രതിഫലിപ്പിച്ച രാപ്പകലുകളാണ് കടന്നുപോകുന്നത്. ഒറ്റ മാസത്തിനുള്ളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാനും ആസ്വദിക്കാനുമെത്തിച്ചേർന്നത് 30 ലക്ഷം പേരാണ്. ഇത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വലിയ റെക്കോഡാണ്. ഡിസംബർ അവസാനംവരെ നീളുന്ന ആഘോഷത്തിൽ റിയാദ് നഗരത്തിലെ 14 ഇടങ്ങളിലായി വൈവിധ്യമാർന്ന 7500ഒാളം കലാകായിക വിനോദ പരിപാടികളാണ് അരങ്ങേറാൻ നിശ്ചയിച്ചിരിക്കുന്നത്.
അതിെൻറ മൂന്നിലൊന്നിലേറെ പരിപാടികൾ ആളുകളെ വിസ്മയത്തിലാഴ്ത്തി അരങ്ങേറിക്കഴിഞ്ഞു. ആഗോള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി കലാസാംസ്കാരിക വിനോദ പരിപാടികൾക്കും പ്രദർശനങ്ങൾക്കും ആകാശം പൂത്തിറങ്ങുന്ന വെടിക്കെട്ടുകൾക്കുമാണ് റിയാദ് നഗരം സാക്ഷ്യംവഹിച്ചത്. അത്ഭുതം ജനിപ്പിക്കുന്ന അത്യപൂർവമായതുൾെപ്പടെ അണിനിരന്ന ആഭരണ (ജ്വല്ലറി) പ്രദർശനവും ലോകത്തിലെ ഏറ്റവും വലിയ 'കാർ ഷോ'യും നടന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്നതിൽ വിസ്മയകരമായ പല പരിപാടികളും ഇനി അരങ്ങേറാനിരിക്കുേന്നയുള്ളൂ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഏകദേശ ശമനം വന്നശേഷം ആദ്യമായാണ് സൗദിയിൽ ഇങ്ങനെയാരു വലിയ ആഘോഷം നടക്കുന്നത്.
ആദ്യ മാസത്തിൽതന്നെ വലിയ നേട്ടങ്ങൾ റിയാദ് സീസണുണ്ടാക്കാനായി എന്നാണ് വിലയിരുത്തൽ.
മൂന്നു ദശലക്ഷം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞതിനു പുറമെ കൂടുതൽ വിദേശനിക്ഷേപങ്ങൾ രാജ്യത്തേക്കെത്താൻ വഴി തുറക്കുകയും പല കലാസാംസ്കാരിക കായിക വിനോദയിനങ്ങളിലും ഗിന്നസ് റെക്കോഡുകൾ സ്ഥാപിക്കാനും റിയാദ് സീസൺ ആഘോഷത്തിനു കഴിഞ്ഞത് വലിയ നേട്ടമായാണ് സംഘാടകരായ ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി വിലയിരുത്തുന്നത്.
റിയാദ് നഗരത്തിന് വടക്കു ഭാഗെത്ത ഹിതീൻ ഡിസ്ട്രിക്ടിലൊരുക്കിയ 'ബോളിവാർഡ് എൻറർടെയ്ൻമെൻറ് സിറ്റി'യാണ് സീസൺ ആഘോഷത്തിെൻറ ഏറ്റവും വലിയ വേദി. അത്ഭുതപ്പെടുത്തുന്ന ഒരു നഗരമായാണ് ഈ വേദി നിർമിക്കപ്പെട്ടിരിക്കുന്നത്. വർണവിസ്മയ കാഴ്ചകളും പുതുമയാർന്ന വിനോദങ്ങളുമൊരുക്കിയിരിക്കുന്ന ബോളിവാർഡ് സിറ്റിയിലേക്ക് ആദ്യദിനം മുതൽ കാണികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.
അതിപ്പോഴും തുടരുകയാണ്. വ്യത്യസ്ത അനുഭവങ്ങൾ പകർന്നുതരുന്ന ഒമ്പതു മേഖലകളാണ് ബോളിവാർഡ് സിറ്റിയിലുള്ളത്. ഭക്ഷണ-പാനീയ സ്റ്റാളുകൾ, വിവിധതരം ഗെയിമുകൾ, ജലധാര, സ്പോർട്സ് എന്നിവക്കുള്ള പ്രത്യേക ഏരിയയും റസ്റ്റാറൻറുകൾ, കഫേകൾ, ലോകോത്തര-തദ്ദേശീയ ഷോപ്പിങ് സൂപ്പർ സ്റ്റോറുകൾ, കലാ വൈജ്ഞാനിക വിനോദ പരിപാടികൾക്കുള്ള വേദി, സിനിമ തിയറ്ററുകൾ എന്നിവയുമാണ് ഈ സവിശേഷ മേഖലകൾ. ഉത്സവത്തിെൻറ ആദ്യമാസത്തിൽതന്നെ കാഴ്ചക്കാരായി മൂന്നു ദശലക്ഷത്തോളം ആളുകൾ എത്തിയത് വിസ്മയിപ്പിക്കുകയും സന്തോഷം നൽകുകയും ചെയ്തതായി ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. പൊതുജനങ്ങളിൽനിന്ന് വലിയ പങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ ഇതുവരെ നടന്ന മുഴുവൻ പരിപാടികളുടെയും സംക്ഷിപ്ത രൂപങ്ങൾ കോർത്തിണക്കി തയാറാക്കിയ വിഡിയോ ഫിലിം അദ്ദേഹം റിലീസ് ചെയ്തു. ഇതുവരെ അരങ്ങേറിയ കലാകായികപ്രകടനങ്ങൾ, വെടിക്കെട്ട്, കുടുംബങ്ങൾക്കും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവ വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.