റി​യാ​ദ്​ ടാ​ക്കീ​സ്​ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

റി​യാ​ദ്​ ടാ​ക്കീ​സ്​ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: റി​യാ​ദ് ടാ​ക്കീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ അ​ൽ​മ​ദീ​ന ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തു​ട​ങ്ങി​യ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ അ​ൽ​മ​ദീ​ന മാ​നേ​ജ്മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ളാ​യ ഫാ​റൂ​ഖ്, ഷ​ബീ​ർ, ബാ​സി​ൽ, ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു.

ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ.​സെ​ക്ര​ട്ട​റി സ​ജീ​ർ സ​മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഷൈ​ജു പ​ച്ച, ന​വാ​സ് ഓ​ഫി​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, ജ​ബ്ബാ​ർ പൂ​വാ​ർ, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, ക​ബീ​ർ പ​ട്ടാ​മ്പി, ന​ബീ​ൽ ഷാ, ​സു​ൽ​ഫി കൊ​ച്ചു, ജോ​സ് ക​ട​മ്പ​നാ​ട്, ബാ​ല​ഗോ​പാ​ല​ൻ, ജി​സോ, സോ​ണി, സ​നു, ഷാ​ഹു​ൽ പൂ​വാ​ർ, റി​ജോ പേ​രു​മ്പാ​വൂ​ർ, കൃ​ഷ്ണ അ​ര​വി​ന്ദ്, ജോ​ണി തോ​മ​സ്, എ​ബി കി​ഴ​ക്കേ​ക്ക​ര, സ​നൂ​പ്‌ ര​യ​രോ​ത്ത്, അ​ഷ്‌​റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ, വി​ജ​യ​കു​മാ​ർ, അ​ൻ​വ​ർ യൂ​നു​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - riyadh talkies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.