യാംബു: റോയൽ കമീഷനിൽ റോഡ് സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ നടപടി. ട്രാഫിക് സുരക്ഷ നിലവാരം ഉയർത്തും.യാംബു റോയൽ കമീഷൻ ചീഫ് എക്സിക്യൂട്ടിവ് ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശി, ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി എന്നിവർ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. റോയൽ കമീഷനിലെ വ്യവസായ സുരക്ഷ വകുപ്പിെൻറ ഓപറേഷൻ സിരാകേന്ദ്രത്തിൽ നടന്ന ചർച്ചയിൽ സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി.
റോയൽ കമീഷൻ ടെക്നിക്കൽ അഫയേഴ്സ് സെക്ടറും സപ്പോർട്ട് സർവിസസ് സെക്ടറും തയാറാക്കിയ വിഷലുകൾ യോഗത്തിൽ പ്രദർശിപ്പിച്ചു. കൺട്രോൾ കേന്ദ്രവുമായി ലിങ്കു ചെയ്തിരിക്കുന്ന റോയൽ കമീഷൻ റോഡുകളിലെ കാമറകളിലൂടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ട്രാഫിക് സുരക്ഷ നിരീക്ഷണം മേഖലയിൽ കാര്യക്ഷമമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷയിലെ ശാസ്ത്രീയമായ പരിഷ്കാരങ്ങളും പുരോഗതിയും വഴി യാംബു റോയൽ കമീഷൻ പരിധിയിൽ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ചർച്ചയിൽ ബന്ധപ്പെട്ടവർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.