റിയാദ്: കിങ് സഉൗദ് റോഡും ദബാബ് റോഡും (അമീർ അബ്ദുൽ അസീസ് ബിൻ മുസാഇദ് ബിൻ ജലവി റോഡ്) സന്ധിക്കുന്ന ഭാഗത്തെ ടണൽ റെക്കോർഡ് വേഗത്തിൽ റിയാദ് നഗരസഭ പുനരുദ്ധരിച്ച് മോടി വരുത്തി. 900 മീറ്റർ ദൈർഘ്യമുള്ള തുരങ്കമാണ് ആധുനിക രീതിയിൽ പുനർനിർമിച്ചത്. സുഗമമായ ഗതാഗതത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. തുരങ്കത്തിെൻറ മൊത്തം അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്തി. ട്രാക്കുകളുടെ വിസ്തൃതി വർദ്ധിപ്പിച്ചു. പുതുതായി ടാറിങ് നടത്തി് ഭിത്തികളിൽ പുതിയ ടൈലുകൾ പതിച്ച് ഭംഗി വർദ്ധിപ്പിച്ചു. തുരങ്കത്തിന് ഇരുവശങ്ങളിലും വളരെ അകലത്തിൽ നിന്ന് തന്നെ പ്രത്യേക വൈദ്യുതി വിളക്കുമരങ്ങൾ സ്ഥാപിച്ചു.
തുരങ്കത്തിനുള്ളിൽ നിറയെ വൈദ്യുതി വിളക്കുകൾ കൊണ്ട് അലങ്കരിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇൗ പ്രവർത്തനങ്ങളെല്ലാം നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റമദാൻ 23നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് മാസവും 24 ദിവസവും കൊണ്ട് പൂർത്തിയായി. ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. ഇത് മൂലം ഏറ്റവും തിരക്കേറിയ ഇൗ കിങ് സഉൗദ്, ദബാബ് റോഡുകളിലെ ഗതാഗത കുരുക്കിന് ശമനം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.