ദമ്മാം: കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ അതിവേഗ പാത നവീകരണ പദ്ധതി പൂർത്തിയായി. ഹൈവേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതായി കിഴക്കൻ പ്രവിശ്യ ഗതാഗത മന്ത്രാലയം അറിയിച്ചു. മാസങ്ങളായി പുരോഗമിക്കുന്ന പദ്ധിക്ക് 75 ദശലക്ഷം റിയാലാണ് ചെലവ് . ഖഫ്ജിയുടെ കിഴക്ക്^ പടിഞ്ഞാറ് ഭാഗങ്ങളിലേക്കും ഖഫ്ജിയുടെ വിവിധ ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്ന അതിവേഗ പാത തുറന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. രണ്ട് കിലോമീറ്ററോളം നീളത്തിൽ ദമ്മാം^ കുവൈത്ത് അതിവേഗ പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പാതയുടെ പ്രധാന വികസനം നടന്നതെന്ന് കിഴക്കൻ പ്രവിശ്യ ഗതാഗത മന്ത്രാലയം ഡയറക്ടർ ജനറൽ അഹ്മദ് അൽഗാമിദി അറിയിച്ചു. പണി പൂർത്തിയാവുന്നതിനിടെ ഭാഗികമായി റോഡ് തുറന്നിരുന്നതായി അദ്ദേഹം പറഞ്ഞു. പാത തുറക്കുന്നതോടെ ആ ഭാഗത്തുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് ശമനമാവുമെന്നാണ് വിലയിരുത്തൽ. അതേ സമയം, ദമ്മാം^കുവൈത്ത് ഹൈവേയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദൂരം ഗണ്യമായി കുറയും. 691 മില്യൺ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന അൽനാരിയ്യ-^ ഹഫറുൽ ബാത്വിൻ പദ്ധതിയും 96 ദശലക്ഷം റിയാൽ ചെലവ് വരുന്ന കിങ് സഉൗദ് പാതയിലെ ദമ്മാം^അൽഖോബാർ കോസ്റ്റൽ പാതയുമാണ് കിഴക്കൻ പ്രവിശ്യയിൽ ഇനി വരാനിരിക്കുന്ന വൻകിട പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.