ജിദ്ദ: സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടി ങ് ഓഫിസുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കണ്‍സള്‍ട്ടിങ് ഓഫിസുക ളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിലാ കും. എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
അടുത്ത വര്‍ഷം ആദ്യത്തില്‍തന്നെ നിയമം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. സമഗ്ര സാമ്പത്തിക പരിഷ്കരണ പദ്ധതിയായ വിഷന്‍-2030െൻറ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്. തുടക്കത്തില്‍ ആറ് റോഡുകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്തുക. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിർമിക്കുന്ന പുതിയ റോഡുകള്‍ക്കും പഴയ റോഡുകള്‍ക്ക് പകരം നിർമിക്കുന്ന റോഡുകള്‍ക്കുമാണ് ഫീസ് ഈടാക്കുക. റോഡുകളില്‍ മികച്ചതും സുരക്ഷിതവുമായ ഗതാഗതം ഉറപ്പുവരുത്തലും പദ്ധതി ലക്ഷ്യം വെക്കുന്നു.
റോഡുകള്‍ക്ക് ഫീസ് ഈടാക്കുന്നതിന് പുറമെ, ലോകോത്തര സേവനം നല്‍കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി റോഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകള്‍ ആരംഭിക്കും. ടോള്‍ ഈടാക്കുന്നതിെൻറ സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക വശങ്ങള് കണ്‍സള്‍ട്ടിങ് ഓഫിസുകള്‍ പഠനവിധേയമാക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.