റിയാദ്: അതിശൈത്യത്തിലും ഫുട്ബാൾ ആവേശത്തിന്റെ കനലെരിഞ്ഞ റോയൽ ഫോക്കസ് ലൈൻ കിങ്ഡം കപ്പ് ഫൈനലിൽ ശക്തരായ അസീസിയ സോക്കറും യൂത്ത് ഇന്ത്യയും കൊമ്പുകോർത്തപ്പോൾ അസീസിയക്ക് കിരീടം. രണ്ട് ഗോളുകളടിച്ച് സമനിലയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതയിലായതോടെ ടോസിലൂടെ വിജയികളെ നിർണയിക്കുകയായിരുന്നു. ഭാഗ്യം അസീസിയ സോക്കാറിനോടൊപ്പമായിരുന്നു. ഈ സീസണിൽ മൂന്നാമത്തെ ട്രോഫിയാണ് ടോസിലൂടെ യൂത്ത് ഇന്ത്യക്ക് നഷ്ടമായത്.
കളിയുടെ ആദ്യ പകുതിയിൽ യൂത്ത് ഇന്ത്യ ഒരു ഗോളിന് ദിൻഷിദിലൂടെ മുന്നിലായെങ്കിലും അസീസിയയുടെ ഷാനിൽ രണ്ടു തവണ യൂത്ത് ഇന്ത്യ ഗോൾ വലയം ഭേദിച്ചു. അഖിൽ ഇഞ്ചുറി ടൈമിൽ തിരിച്ചടിച്ചു സമനിലനേടി. പെനാൽറ്റിയിലും തുല്യതപാലിച്ചതോടെ അവസാന ചിരി അസീസിയ സോക്കറിന്റേതായിരുന്നു.
അസീം (യൂത്ത് ഇന്ത്യ), ഷഹീർ (അസീസിയ) എന്നിവർ സെമിയിലും ദിൽഷാദ് (യൂത്ത് ഇന്ത്യ) ഫൈനലിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ടൂർണമെൻറിലെ മികച്ച കളിക്കാരായി ശാമിൽ സച്ചു (മികച്ച ഗോൾ കീപ്പർ, യൂത്ത് ഇന്ത്യ), ഷഹീർ (ബെസ്റ്റ് െപ്ലയർ), ഷാഹുൽ (ബെസ്റ്റ് ഡിഫൻഡർ, അസീസിയ), തസ്ലീം (ടോപ് സ്കോറർ, പ്രവാസി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിജയകിരീടവും 8,000 റിയാലിന്റെ കാഷ് പ്രൈസും അസീസിയ സോക്കർ ടീമും റണ്ണർഅപ് ട്രോഫിയും കാഷ് പ്രൈസും (4000 റിയാൽ) യൂത്ത് ഇന്ത്യ ക്യാപ്റ്റനും ഏറ്റുവാങ്ങി.
സജിൻ നിഷാൻ അവതാരകനായിരുന്നു. റിഫ റഫറീസ് പാനൽ അംഗങ്ങളായ മാജിദ്, അമീർ, ഷരീഫ്, മജീദ്, നിസാർ എന്നിവർ ഷരീഫ് കാളികാവിന്റെ മേൽനോട്ടത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരങ്ങളുടെ ഫൈനലിൽ യൂത്ത് സോക്കർ അക്കാദമി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റിയാദ് സോക്കർ അക്കാദമിയെ തോൽപിച്ച് ട്രോഫി കരസ്ഥമാക്കി. ഏദൻ (യൂത്ത് സോക്കർ) മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.