ദമ്മാം: രിസാല സ്റ്റഡി സർക്കിൾ ആഗോളതലത്തിൽ സംഘടനയുടെ 30ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഖ്യാപന സംഗമം ‘ത്രൈവ് ഇൻ’ സൗദി ഈസ്റ്റ് നാഷനലിൽ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. സമ്മേളനപ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു.
രിസാല ഓർബിറ്റ് സെഷനിൽ സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാല കാമ്പയിൻ പ്രഖ്യാപനവും രിസാല അപ്ഡേറ്റ് വിശദീകരണവും നടന്നു. തുടർന്ന് സംഗമത്തിൽ ത്രൈവ് ഇൻ 30 എന്ന ശീർഷകത്തിൽ ആറ് മാസക്കാലയളവിൽ നടക്കുന്ന വിവിധ പദ്ധതികളായ വിദ്യാഭ്യാസ സെമിനാറുകൾ, സാംസ്കാരിക സംഗമങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ചരിത്ര പ്രദർശനങ്ങൾ, സേവന-സാന്ത്വന പരിശീലനങ്ങൾ, സോൺ സമ്മേളനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പദ്ധതി അവതരണവും വിഡിയോ പ്രദർശനവും നടന്നു.
റിയാദില്‍ നടന്ന സംഗമത്തിൽ ഐ.സി.എഫ് നാഷനൽ സംഘടന പ്രസിഡന്റ് അബ്ദുല്‍സലാം വടകര ഉദ്ഘാടനവും ഐ.സി.എഫ് കുവൈത്ത് നാഷനൽ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശപ്രഭാഷണവും നിർവഹിച്ചു. ദമ്മാം സംഗമത്തിൽ ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് സംഘടന പ്രസിഡന്റ് അൻവർ കളറോഡ് ഉദ്ഘാടനവും എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണവും നിർവഹിച്ചു.
റിയാദ്, ദമ്മാം, ഖസീം, ജുബൈൽ, അൽഅഹ്സ, ഖോബാർ, അൽജൗഫ്, ഹയിൽ തുടങ്ങിയ ഒമ്പത് പ്രവിശ്യകളിൽനിന്നുള്ള സംഘടന പ്രതിനിധികൾ പങ്കെടുത്ത ഇരുസംഗമങ്ങളിലായി കബീർ ചേളാരി, ബഷീർ ബുഖാരി, അബ്ദുൽ നാസർ അഹ്സനി, സിദ്ദീഖ് സഖാഫി, ലുഖ്മാൻ പാഴൂർ, അൻവർ കളറോഡ്, മുജീബ് എറണാകുളം, ഇബ്രാഹിം അംജദി, റഊഫ് പാലേരി, അമീൻ ഓച്ചിറ, ഫാറൂഖ് സഖാഫി, നൗഫൽ മണ്ണാർക്കാട് തുടങ്ങിയ സംഘടന നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.