മക്ക: ഈവർഷത്തെ ഹജ്ജ് സീസണിൽ രണ്ട് മാസം നീണ്ടുനിന്ന സേവനം നടത്തിയ ഹജ്ജ് വളൻറിയർമാരെ മക്ക ആർ.എസ്.സി അനുമോദിച്ചു. ഖുദായ് ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മക്ക ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു. റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. വളൻറിയർമാരിൽനിന്ന് തിരഞ്ഞെടുത്തവർക്ക് ബെസ്റ്റ് വളൻറിയർ അവാർഡ് നൽകി. ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ പ്രവർത്തന ബാക് സ്റ്റോറി കബീർ ചൊവ്വ അവതരിപ്പിച്ചു.
പ്രവർത്തകരുടെ നിസ്വാർഥസേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും മക്കയിൽ വിവിധ മേഖലകളിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾ തുടരണമെന്നും അനുമോദന പ്രസംഗത്തിൽ ഹനീഫ് അമാനി കുമ്പനോർ പറഞ്ഞു.വളൻറിയർമാരായ വി.പി.എം. സിറാജ്, മുഹമ്മദലി വലിയോറ, അബൂബക്കർ കണ്ണൂർ, കബീർ ചൊവ്വ, ഇസ്ഹാഖ് ഖാദിസിയ്യ, അനസ് മുബാറക്, മുഈനുദ്ദീൻ, ഷെഫിൻ, ജമാൽ മുക്കം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹജ്ജ് വളന്റിയമാർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും മുഹമ്മദ് മുസ്ലിയാർ, ശിഹാബ് കുറുകത്താണി, നാസർ തച്ചംപൊയിൽ, സൽമാൻ വെങ്ങളം, താജുദ്ദീൻ, മൊയ്ദീൻ, സാലിം സിദ്ദീഖി, ഹുസ്സൈൻ ഹാജി എന്നിവരും നൽകി. ഇസ്ഹാഖ് ഖാദിസിയ്യ സ്വാഗതവും ഹംസ ഹികമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.