മക്ക: ഈ വർഷം എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ.സി.എഫ്- ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ (എച്ച്.വി.സി) രജിസ്ട്രേഷൻ ആരംഭിച്ചു. ഐ.സി.എഫ് മക്ക സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റിക്ക് കീഴിലായി വിവിധ സോണുകളിൽനിന്ന് രജിസ്ട്രേഷൻ ആരംഭിച്ചു. മക്ക സോണിൽനിന്ന് 300ലധികം വളന്റിയർമാർ 24 മണിക്കൂറും സേവനനിരതരായി ഉണ്ടാവും. മസ്ജിദുൽ ഹറാം പരിസരം, അജിയാദ്, മിസ്ഫല, കുദായ്, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷൻ, അസീസിയ, മിന, അറഫ തുടങ്ങിയ ഇടങ്ങളിൽ വിവിധ ഭാഷാനൈപുണ്യമുള്ള പ്രവർത്തകർ കർമനിരതരാവും. സംഗമത്തിൽ റഷീദ് അസ്ഹരി, ശിഹാബ് കുറുകത്താണി, അബ്ദുൽ കബീർ ചൊവ്വ എന്നിവർ സംസാരിച്ചു. ഹജ്ജ് വളന്റിയർ സേവനത്തിനായി പേര് രജിസ്റ്റർ ചെയ്യാൻ http://hvc.rscmakkah.com എന്ന ലിങ്ക് ഉപയോഗിക്കാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.