മക്ക: ഈ വർഷത്തെ ഹജ്ജ് വളന്റിയർ കോർ പ്രവർത്തനങ്ങളുടെ ഭാഗമായി മക്ക ഹറം പരിസരത്തെ മിസ്ഫല, മഹാബസുൽ ജിന്ന്, വിവിധ ബസ് സ്റ്റേഷനുകൾ, അസീസിയ തുടങ്ങിയ സ്ഥലങ്ങളിൽ ആർ.എസ്.സി വളന്റിയർമാർ കർമനിരതരായി.
ചീഫ് കോഓഡിനേറ്റർ ജമാൽ മുക്കത്തിന്റെ നേതൃത്വത്തിൽ അഞ്ച് കോഓഡിനേറ്റർമാരും ക്യാപ്റ്റൻ ഷബീർ ഖാലിദിന്റെ നേതൃത്വത്തിൽ അഞ്ചു വൈസ് ക്യാപ്റ്റൻമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിവിധ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ നൂറിലധികം വളന്റിയർമാരാണ് കർമരംഗത്തുള്ളത്. പ്രവർത്തനത്തിന്റെ ഭാഗമായി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരുന്നു. മക്ക 00966 50 236 8314, 00966 53 257 8175, 00966 59 165 2073, 00966 59 308 2470 (അസീസിയ), മദീന 00966 59 905 2018, 00966 55 725 1049, 00966 50 175 7495, ജിദ്ദ 00966 57 193 8344, 00966 53 359 0946, 00966 53 711 0607 എന്നീ നമ്പറുകളിലാണ് ഹെൽപ് ഡെസ്ക് സേവനം ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.