രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) മക്കയിൽ സംഘടിപ്പിച്ച ഹജ്ജ് സേവന വളണ്ടിയർ ട്രൈനിംഗ്‌ ക്ലാസിൽ നിന്ന്

ആർ.എസ്‌.സി ഹജ്ജ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

മക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) ഹജ്ജ് വളണ്ടിയർ കോറിന്റെ കീഴിൽ ഈ വർഷം ഹജ്ജ് സേവനത്തിനു സന്നദ്ധരായ വളണ്ടിയർമാർക്ക് ട്രൈനിംഗ്‌ ക്ലാസ്സ് സംഘടിപ്പിച്ചു. ഖുദൈ ഏഷ്യൻ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന മീറ്റ് ഹനീഫ് അമാനി കുമ്പനോർ ഉദ്ഘാടനം ചെയ്തു. ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. 'സേവനവും വിശ്വാസിയും; എന്ന വിഷയത്തിൽ നൗഫൽ അഹ്സനി ക്ലാസ് എടുത്തു. സൽമാൻ വെങ്ങളം വളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകി.

തിരുനബിയുടെ സേവന മാത്രകകൾ ഉദാഹരണസഹിതം അവതരിപ്പിച്ചു സേവനത്തിനു തയ്യാറാവാൻ വളണ്ടിയർമാരോട് നേതാക്കൾ ആഹ്വാനം ചെയ്തു. ഹജ്ജ് വേളകളിൽ സേവനങ്ങൾ ചെയ്യാൻ പ്രവാചകൻ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താറുണ്ടായിരുന്നുവെന്നും നേതാക്കൾ ഓർമിപ്പിച്ചു. അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിൽ എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ 13 വർഷമായി ആർ.എസ്‌.സി നാഷനൽ കമ്മിറ്റിക്ക് കീഴിലായി ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ കമ്മറ്റി പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

രിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാർ

ചീഫ് കോഡിനേറ്റർ ജമാൽ മുക്കം, ചീഫ് ക്യാപ്റ്റൻ ഷബീർ ഖാലിദ്, വൈസ് ക്യാപ്റ്റന്മാരായ അലി കോട്ടക്കൽ, അനസ് മുബാറക്, റിയാസ്, ഇഹ്‌സാൻ മുഹ്‌യുദ്ധീൻ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഇമാംഷ ഷാജഹാൻ, അഷ്‌റഫ് പേങ്ങാട്, കബീർ ചൊവ്വ , ഷുഹൈബ് പുത്തൻപള്ളി, മുഹമ്മദലി വലിയോറ, അബൂബക്കർ കണ്ണൂർ എന്നിവർ സംബന്ധിച്ചു. ഖയ്യൂം ഖാദിസിയ്യ സ്വാഗതവും ഷബീർ ഖാലിദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - RSC Hajj Volunteer Meet organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.