റിയാദ്: ത്വാഇഫിലെ കിങ് ഫഹദ് എയർബേസിലേക്ക് വിദേശ സേന എത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി പ്രതിരോധ മന്ത്രാലയം. ത്വാഇഫിൽ വിദേശ രാജ്യങ്ങളുടെ സൈന്യം എത്തിയെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
യമനിലെ വിമത സൈനിക വിഭാഗമായ ഹൂതികളുടെ കേന്ദ്രങ്ങളിലെ അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്. സൗദിയിലേക്ക് വിദേശ സേനകൾ എത്തിയെന്ന നിലയിലാണ് ചില മാധ്യമങ്ങൾ അഭ്യൂഹം പ്രചരിപ്പിച്ചത്.
ഹൂതികൾക്കെതിരെ അമേരിക്കൻ, ബ്രിട്ടീഷ് സേനകൾ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ഉടൻ നിഷേധവുമായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് രംഗത്ത് എത്തുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ ആദ്യ പ്രതികരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.