റിയാദ്: റിയാദിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാർഷികത്തോടനുബന്ധിച്ച് ‘സേഫ് വേ നൈറ്റ്’ സംഗീത സന്ധ്യ സംഘടിപ്പിച്ചു. പ്രമുഖ ഗായകരായ കണ്ണൂർ ഷെരീഫ്, ഫാസില ബാനു, അക്ബർഖാൻ, മൻസൂർ ഇബ്രാഹിം എന്നിവർ പങ്കെടുത്ത പരിപാടി റിയാദ് നവറസ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ ബഷീർ കുട്ടംബൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സാജിം തലശേരി ആമുഖ പ്രസംഗം നിർവഹിച്ചു. വിദ്യാഭ്യാസ വിദഗ്ധൻ ഡോ. കെ.ആർ. ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ലത്തീഫ് തെച്ചി, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ കാസർകോട്, അഷറഫ് രാമനാട്ടുകര, റഹീം വയനാട്, റഫീഖ് നന്മണ്ട, ദിൽഷാദ് മോങ്ങം, കബീർ കായംകുളം, മുജീബ് വയനാട്, മുസ്തഫ ചെറുപ്പുളശ്ശേരി, അയൂബ് കായംകുളം, ഷംസുദ്ദീൻ, നസീബുദ്ധീൻ, സിനാൻ, വാഹിദ്, ആബിദ്, സക്കീർ, ഇല്യാസ്, സുൽഫി സലിം, അഷറഫ് കൂക്കു എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ മുഹമ്മദ് അലി എഗരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.