റിയാദ്: പ്രമുഖ പണ്ഡിതനും ഇത്തിഹാദുൽ ഉലമ കേരള പ്രസിഡൻറുമായ മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ തനിമ സാംസ്കാരികവേദി റിയാദ് ഘടകം അനുശോചിച്ചു. റിയാദ് സുലൈയിൽ നടന്ന യോഗത്തിൽ തനിമ നോർത്ത് സോൺ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു.
വൈജ്ഞാനിക ലോകത്ത് അറിവിന്റെ ആഴംകൊണ്ടും ഗരിമ കൊണ്ടും തലയെടുപ്പുള്ള പണ്ഡിതനായിരുന്നു മുഹമ്മദ് സലീം മൗലവിയെന്ന് അദ്ദേഹം പറഞ്ഞു. ഖുർആന്റെ സൗന്ദര്യശാസ്ത്രം അനാവൃതമായ നിരവധി പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ഉടമയായിരുന്നു. സർവോപരി മികച്ചൊരു അധ്യാപകനുമായിരുന്നു. സലീം മൗലവിയുടെ നിര്യാണം കേരളത്തിന് മാത്രമല്ല, മുസ്ലിം ലോകത്തിനുതന്നെ കനത്ത നഷ്ടമാണെന്നും സിദ്ദീഖ് ബിൻ ജമാൽ പറഞ്ഞു.
ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ ഗ്രാഹ്യതയും ആധുനിക കാഴ്ചപ്പാടും പുലർത്തിയ പണ്ഡിതനായിരുന്നു സലീം മൗലവിയെന്ന് നാട്ടുകാരനും സുഹൃത്തുമായ ഇസ്സുദ്ദീൻ അനുസ്മരിച്ചു. പ്രൗഢവും ലാളിത്യപൂർണവുമായ ജീവിതസംസ്കാരത്തിന്റെ ഉടമയുമായിരുന്നു.
തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി പ്രാർഥനക്ക് നേതൃത്വം നൽകി. സലീം മൗലവിയുടെ മകൾ ബനാൻ, ഭർത്താവ് ഇംതിയാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.