റിയാദ്: ഒ.ഐ.സി.സിയെ നയിക്കുന്നതിലും വളര്‍ത്തുന്നതിലും മുഖ്യപങ്കുവഹിച്ച നേതാവാണ് വിടപറഞ്ഞ സത്താര്‍ കായംകുളമെന്ന് റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലകമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. റിയാദിലെ സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം വിടപറഞ്ഞതിന്റെ ഒന്നാം ചരമവാര്‍ഷികദിനവും ജീവകാരുണ്യ ഫണ്ട് വിതരണവും നടന്നു.
യോഗത്തില്‍ വര്‍ക്കിങ് പ്രസിഡൻറ് ഖമറുദ്ദീന് താമരക്കുളം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലഞ്ചിറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയംഗം അഡ്വ. എൽ.കെ. അജിത് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുജീബ് ജനത ആമുഖഭാഷണം നിർവഹിച്ചു.
ജില്ലകമ്മിറ്റിയുടെ ജീവകാരുണ്യ ഫണ്ട് നിഖില സമീര്‍ മുജീബ് ജനതക്ക് കൈമാറി. റിയാദിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു. കുഞ്ഞി കുമ്പള, ഫൈസല്‍ ബഹസന്‍, മജീദ് ചിങ്ങോലി, സുഗതന് നൂറനാട്, നൗഷാദ് കറ്റാനം, ശരത് സ്വാമിനാഥന്, മൃദുല വിനീഷ്, ജോമോന് ഓണംപള്ളില്‍, സന്തോഷ് വിളയില്‍, സനൂപ് പയ്യന്നൂര്‍, റാഫി കൊയിലാണ്ടി, അമീര്‍ പട്ടണത്ത്, റഷീദ്, ഷാജി മഠത്തില്‍, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയര്‍, ജലീല്‍ ആലപ്പുഴ.
നാസര്‍ ലെയ്സ്, വാഹിദ് കായംകുളം, നിഷാദ് അലംകോട്, ഷംനാദ് കരുനാഗപ്പള്ളി, സജീര്‍ പൂന്തുറ, രഘുനാഥ് പറശ്ശിനിക്കടവ്, അനീഷ് ഖാന്, അനീസ് അമ്പലവേഴില്, ആഘോഷ്, അഷ്റഫ് കായംകുളം, സൈഫ് കൂട്ടുങ്കൽ, വി.ജെ. നാസറുദ്ദീന്‍, ഷിബു ഉസ്മാന്, ഹാഷിം ചിയംവെളി.
സുധീര്‍ കുമ്മിള്‍, നാസര്‍ വലപ്പാട്, ഷെഫീഖ് പുരകുന്നിൽ, കെ.കെ. തോമസ്, ജോണ്സണ് മാര്‍ക്കോസ്, അലക്സ് കൊട്ടാരക്കര, അജേഷ്, വിന്‍സന്റ്, സിസിജു പീറ്റര്‍, സാലിം, കൊച്ചുണ്ണി, വര്‍ഗീസ് ബേബി, കാഷിഫുദ്ദീന്‍, ദാസ് യോഹന്നാന്, ഷൈജു നമ്പലശേരില്‍, ജയമോന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പള്ളി സ്വാഗതവും ട്രഷറര്‍ ബിജു വെണ്മണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.