ദമ്മാം: സൗദി ആലപ്പുഴ സ്പോർട്സ് അസോസിയേഷൻ (സാസ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമിൽ നടന്ന ജനറൽ ബോഡി യോഗം റെജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.എം. സിയാദ് അധ്യക്ഷത വഹിച്ചു. അന്‍സര്‍ സല്‍ഹ, നഫ്സല്‍, സാദിഖ്, സിറാജ് കരുമാടി, നിറാസ് യൂസുഫ്, സിദ്ദീഖ് കായംകുളം, ബാലു ബിജു, സുധീർ നാസിമുദ്ദീൻ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.എം. സിയാദ് (പ്രസി.), സിദ്ദീഖ് കായംകുളം, സജീര്‍ ബാവ (വൈസ് പ്രസി.), സുധീര്‍ നാസിമുദ്ദീന് (ജന. സെക്ര.), അഷിം, വിമോദ് (ജോ. സെക്ര.), ജോര്‍വിന്‍ ജി. ജോർജ് (ട്രഷറര്‍), റിയാസ് (സ്പോര്‍ട്സ് കണ്‍വീനര്‍), ജോണ്‍ മാത്യു, അമീന് (ജോ. സ്പോര്‍ട്സ് കണ്.മാർ), സിറാജ് കരുമാടി (മീഡിയ കണ്‍വീനര്‍), സാദിഖ് (ഐ.ടി കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. ഷിബിന്‍, യാസര്‍ അറഫാത്ത് എന്നിവരാണ് രക്ഷാധികാരികൾ. ജോർവിൻ ജി. ജോർജ് സ്വാഗതവും അവിനാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.