ജിദ്ദ: രാജ്യത്തിനെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ ലബനാനെതിരെ കടുത്ത നടപടിക്ക് സൗദി അറേബ്യ. ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് കൂടിയാലോചന നടത്താൻ അംബാസഡറെ തിരിച്ചുവിളിക്കാൻ തീരുമാനിച്ച വിവരം സൗദി അറേബ്യ പുറത്തുവിട്ടത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിെൻറയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യം കണക്കിലെടുത്ത് സൗദിയിലേക്ക് ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്താനും സൗദി അറേബ്യ തീരുമാനിച്ചു.
ലബനാൻ ഇൻഫർമേഷൻ മന്ത്രി കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതിരായി നടത്തിയ അപമാനകരമായ പ്രസ്താവനയെ അപലപിച്ച് ഈ മാസം 27ന് സൗദി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പുതിയ തീരുമാനങ്ങൾ. സൗദിയെക്കുറിച്ചും അതിെൻറ നയങ്ങളെക്കുറിച്ചും ലബനാൻ അധികൃതർ പുറത്തിറക്കിയ പ്രസ്താവന വസ്തുതാവിരുദ്ധവും വ്യാജവും അപലപനീയമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും സൗദി വ്യക്തമാക്കി.
ലബനാനിൽനിന്ന് ചരക്കുകളുടെ മറവിൽ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയണെമന്ന തങ്ങളുടെ ആവശ്യം സ്വീകരിക്കുന്നതിൽ അലംഭാവം, തീവ്രവാദഗ്രൂപ്പായ ഹിസ്ബുള്ളക്ക് പിന്തുണ നൽകൽ, അവർക്ക് എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗദിയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കൽ, ജുഡീഷ്യൽ സഹകരണത്തിനുള്ള റിയാദ് ഉടമ്പടി ലംഘടിച്ച് രാജ്യം ആവശ്യപ്പെട്ട ആളുകളെ കൈമാറാതിരിക്കൽ എന്നീ കാരണങ്ങളും ലെബനാന് എതിരെ കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.