സൗദി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 2,200 കിടക്കകൾ കൂടി

ജിദ്ദ: രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 2,200 കിടക്കകൾ അധികമായി ഒരുക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രാലയം  അറിയിച്ചു. പൗരന്മാർക്കും രാജ്യത്തുള്ള വിദേശിസമൂഹത്തിനും പരമാവധി ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ ആശുപത്രികളിലെ സൗകര്യം  വർധിപ്പിക്കുന്നത്​. കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്​ ഘട്ടങ്ങളായി നടത്തി വരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും  ആരോഗ്യ വകുപ്പ്​ വ്യക്തമാക്കി.

കോവിഡിനെതിരെ സൽമാൻ രാജാവി​​െൻറയും കിരീടാവകാശിയുടെയും നിർദേശം ഉൾക്കൊണ്ട് വളരെ നേരത്തെ​ നിരവധി മുൻകരുതൽ  നടപടികൾ സ്വീകരിക്കുകയും പല തീരുമാനങ്ങളെടുക്കുകയും ചെയ്​തിട്ടുണ്ട്​. ആശുപത്രികളിലും ക്ലിനിക്കുകളിലും സാധ്യമായ എല്ലാ സേവനങ്ങളും ഒരുക്കുയിട്ടുണ്ട്​. ഇതുവഴി  പൗരന്മാരുടെ​യും വിദേശികളുടെയും ആരോഗ്യ സുരക്ഷ നിലനിർത്താനും പ്രത്യാഘാതങ്ങൾ കുറയ്​ക്കാനും സാധിച്ചിട്ടുണ്ട്​. ജനങ്ങളുടെ ആരോഗ്യമാണ്​ പ്രധാനമെന്ന്​ കണ്ട്​  കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ​ എല്ലാ അർഥത്തിലുമുള്ള ഇട​െപടലുകൾ ഗവൺമ​െൻറ്​ സ്വീകരിച്ചിട്ടുണ്ട്​.

ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകൾ സ്വീകരിച്ച ആരോഗ്യ  മുൻകരുതൽ സുരക്ഷ, പ്രതിരോധന നടപടികളിൽ ഇതി​​െൻറ വലിയ പ്രതിഫലനം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം,  കോവിഡ്​ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ അടിയന്തിരമായി തത്​മൻ ക്ലിനിക്കുകളിൽ ചികിത്സ തേടണമെന്ന്​ സൗദി ആരോഗ്യ മന്ത്രി തൗഫീഖ്​ അൽറബീഅ ആവശ്യപ്പെട്ടു.  ക്ലിനിക്കിൽ വെച്ച്​ അവരുടെ ആരോഗ്യസ്​ഥിതി പരിശോധിക്കും. ആവശ്യമായ ചികിത്സാ നിർദേശിക്കുകയും ചെയ്യും. അല്ലെങ്കിൽ കിടത്തി ചികിത്സിക്കേണ്ടതുണ്ടെങ്കിൽ  ആശുപത്രികളിലെത്തിക്കുമെന്നും മന്ത്രി ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Saudi arabia beds-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.