സൗദി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 2,200 കിടക്കകൾ കൂടി
text_fieldsജിദ്ദ: രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 2,200 കിടക്കകൾ അധികമായി ഒരുക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും രാജ്യത്തുള്ള വിദേശിസമൂഹത്തിനും പരമാവധി ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികളിലെ സൗകര്യം വർധിപ്പിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ഘട്ടങ്ങളായി നടത്തി വരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോവിഡിനെതിരെ സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശം ഉൾക്കൊണ്ട് വളരെ നേരത്തെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും പല തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രികളിലും ക്ലിനിക്കുകളിലും സാധ്യമായ എല്ലാ സേവനങ്ങളും ഒരുക്കുയിട്ടുണ്ട്. ഇതുവഴി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ നിലനിർത്താനും പ്രത്യാഘാതങ്ങൾ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കണ്ട് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാൻ എല്ലാ അർഥത്തിലുമുള്ള ഇടെപടലുകൾ ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകൾ സ്വീകരിച്ച ആരോഗ്യ മുൻകരുതൽ സുരക്ഷ, പ്രതിരോധന നടപടികളിൽ ഇതിെൻറ വലിയ പ്രതിഫലനം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ അടിയന്തിരമായി തത്മൻ ക്ലിനിക്കുകളിൽ ചികിത്സ തേടണമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ ആവശ്യപ്പെട്ടു. ക്ലിനിക്കിൽ വെച്ച് അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ആവശ്യമായ ചികിത്സാ നിർദേശിക്കുകയും ചെയ്യും. അല്ലെങ്കിൽ കിടത്തി ചികിത്സിക്കേണ്ടതുണ്ടെങ്കിൽ ആശുപത്രികളിലെത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.