റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 35 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ചയിലെ 54,325 ടെസ്റ്റുകളടക്കം മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,81,435 പേർക്ക് മാത്രമാണ്. ഇൗ രോഗികളിൽ 2,43,688 പേർ സുഖം പ്രാപിച്ചു. 2,984 ആളുകൾ മരണത്തിന് കീഴടങ്ങി. ബാക്കി ചികിത്സയിൽ തുടരുന്നത് 34,763 പേർ മാത്രമാണ്. അതിൽ 1,983 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്.
പുതുതായി 1,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,635 രോഗികൾ സുഖം പ്രാപിച്ചു. ചൊവ്വാഴ്ച മരിച്ചത് 35 പേരാണ്. റിയാദ് 6, ജിദ്ദ 9, മക്ക 6, ദമ്മാം 1, ഹുഫൂഫ് 1, മദീന 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, തബൂക്ക് 2, മഹായിൽ 1, സബ്യ 1, സകാക 1, ബല്ലസ്മർ 1, ഹുറൈംല 1, സുലൈയിൽ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം സ്ഥിതിവിവരം പരിശോധിക്കുേമ്പാൾ നില ഏറെ മെച്ചപ്പെടുന്നതായാണ് വ്യക്തമാകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 87 ശതമാനമായി ഉയർന്നു.
ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 97. മക്കയിൽ 56ഉം മദീനയിൽ 53ഉം ഹഫർ അൽബാത്വിനിൽ 53ഉം ദമ്മാമിൽ 51ഉം ഖമീസ് മുശൈത്തിൽ 50ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ചെറുതും വലുതുമായ 204 പട്ടണങ്ങൾ ഇപ്പോഴും രോഗത്തിെൻറ പിടിയിലാണ്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 836 ആയി. ജിദ്ദയിൽ 690ഉം മക്കയിൽ 535ഉം ആളുകൾ ഇതുവരെ മരിച്ചു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 836, ജിദ്ദ 690, മക്ക 535, മദീന 117, ഹുഫൂഫ് 107, ത്വാഇഫ് 103, ദമ്മാം 99, തബൂക്ക് 49, ബുറൈദ 46, ജീസാൻ 29, ഹഫർ അൽബാത്വിൻ 27, ഹാഇൽ 26, അറാർ 24, ഖത്വീഫ് 24, മുബറസ് 24, വാദി ദവാസിർ 19, അൽബാഹ 15, മഹായിൽ 15, അൽഖുവയ്യ 14, സകാക 14, സബ്യ 14, ഖർജ് 13, ഖോബാർ 13, ബെയ്ഷ് 12, അബഹ 9, അൽറസ് 8, ഖമീസ് മുശൈത്ത് 7, ബീഷ 7, അബൂഅരീഷ് 6, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 5, നജ്റാൻ 5, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.