Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ ടെസ്​റ്റുകൾ 35 ലക്ഷം കവിഞ്ഞു

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ ടെസ്​റ്റുകൾ 35 ലക്ഷം കവിഞ്ഞു
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 35 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്​ചയിലെ 54,325 ടെസ്​റ്റുകളടക്കം മൊത്തം ടെസ്​റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ രാജ്യത്ത്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​ 2,81,435 പേർക്ക്​ മാത്രമാണ്​. ഇൗ രോഗികളിൽ 2,43,688 പേർ സുഖം പ്രാപിച്ചു. 2,984 ആളുകൾ മരണത്തിന്​ കീഴടങ്ങി. ബാക്കി ചികിത്സയിൽ തുടരുന്നത് 34,763​ പേർ മാത്രമാണ്​. അതിൽ 1,983 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്​​.

പുതുതായി 1,342 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 1,635 രോഗികൾ സുഖം പ്രാപിച്ചു. ചൊവ്വാഴ്​ച മരിച്ചത്​ 35 പേരാണ്​. റിയാദ്​ 6, ജിദ്ദ 9, മക്ക 6, ദമ്മാം 1, ഹുഫൂഫ്​ 1, മദീന 2, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, തബൂക്ക്​ 2, മഹായിൽ 1, സബ്​യ 1, സകാക 1, ബല്ലസ്​മർ 1, ഹുറൈംല 1, സുലൈയിൽ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോർട്ട്​ ചെയ്​തത്. രാജ്യത്തെ മൊത്തം സ്ഥിതിവിവരം പരിശോധിക്കു​േമ്പാൾ നില ഏറെ മെച്ചപ്പെടുന്നതായാണ്​ വ്യക്തമാകുന്നത്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 87 ശതമാനമായി ഉയർന്നു.​

ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്​, 97. മക്കയിൽ 56ഉം മദീനയിൽ 53ഉം ഹഫർ അൽബാത്വിനിൽ 53ഉം ദമ്മാമിൽ 51ഉം ഖമീസ്​ മുശൈത്തിൽ 50ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. രാജ്യത്തെ ചെറുതും വലുതുമായ 204 പട്ടണങ്ങൾ ഇപ്പോഴും​​ രോഗത്തി​​െൻറ പിടിയിലാണ്​​. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 836 ആയി. ജിദ്ദയിൽ 690ഉം മക്കയിൽ 535ഉം ആളുകൾ ഇതു​വരെ മരിച്ചു​.

മരണം പ്രദേശം തിരിച്ച കണക്ക്:

റിയാദ്​ 836, ജിദ്ദ 690, മക്ക 535, മദീന 117, ഹുഫൂഫ്​ 107, ത്വാഇഫ്​ 103, ദമ്മാം 99, തബൂക്ക്​ 49, ബുറൈദ 46, ജീസാൻ 29, ഹഫർ അൽബാത്വിൻ 27, ഹാഇൽ 26, അറാർ 24, ഖത്വീഫ് 24​, മുബറസ്​ 24, വാദി ദവാസിർ 19, അൽബാഹ 15, മഹായിൽ 15, അൽഖുവയ്യ 14, സകാക 14, സബ്​യ 14, ഖർജ്​ 13, ഖോബാർ 13, ​ബെയ്​ഷ്​ 12, അബഹ 9, അൽറസ്​ 8, ഖമീസ്​ മുശൈത്ത്​​ 7​, ബീഷ​ 7, അബൂഅരീഷ്​ 6, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 5, നജ്​റാൻ 5, സു​ൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, ജുബൈൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ്​ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsCovid Update​Covid 19
Next Story