റിയാദ്: സൗദി അറേബ്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിൽ കർഫ്യൂ വ്യാഴാഴ്ച മുതൽ ഉച്ചക്ക് ശേഷം മൂന്നിന് ആ രംഭിക്കും. കോവിഡ് കൂടുതൽ പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടതിനെ തുടർന്നാണ് കർഫ്യൂ സമയം ദീർഘിപ്പിക്കുന്നത്. മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിലാണ് കർഫ്യൂ ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ ആരംഭിക്കുന്നത്. പിറ്റേന്ന് പുലർച്ചെ ആറുവരെയാണ് നിരോധനാജ്ഞ.
അതേ സമയം രാജ്യത്തെ 13 പ്രവിശ്യകളിലേക്കുള്ള പൊതുജന സഞ്ചാരവും വിലക്കി. റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിലുള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുള്ളവർക്ക് ഇൗ നഗരങ്ങളിലേക്ക് പ്രവേശിക്കാനോ അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.