സൗദി അറേബ്യയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്​

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധ പുതുതായി കണ്ടെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്​. ശനിയാഴ്​ച മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കിലെത്തിയിരുന്നു. അതിനുശേഷം ദിനേനെ ചെറിയ രീതിയിൽ ഉയരുന്നതാണ്​ കണ്ടത്​. വ്യാഴാഴ്​ച 1402 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ധാരാളമായി പുറത്തിറങ്ങുകയും കൂടുതലായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്​തതി​െൻറ ഫലമാണിതെന്നാണ്​ കരുതുന്നത്​. മരണ നിരക്കും ഉയരുന്നുണ്ട്​. 24 മണിക്കൂറിനിടെ 35 പേരാണ്​ മരിച്ചത്​. എന്നാൽ ആശ്വാസം രോഗമുക്തി നിരക്ക് കുറയാതെ തുടരുന്നു എന്നതാണ്​. 87 ശതമാനമാണ്​ ​രാജ്യത്തെ രോഗമുക്തി നിരക്ക്​. 1775 പേരാണ്​ വ്യാഴാഴ്​ച സുഖം പ്രാപിച്ചത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 247089 ആയി.

രോഗബാധിതരുടെ ആകെ എണ്ണം 284226ഉം ആകെ മരണസംഖ്യ 3055ഉം ആണ്​. 34082 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്​. ഇതിൽ 1915 പേർ ഗുരുതരാവസ്ഥയിലാണ്​. ​

റിയാദ്​ 2, ജിദ്ദ 6, മക്ക 9, ദമ്മാം 2, ഹുഫൂഫ്​ 5, മദീന 1, ത്വാഇഫ്​ 1, മുബറസ്​ 1, ബുറൈദ 1, വാദി ദവാസിർ 1, ഉനൈസ 1, മഹായിൽ 1, അഹദ്​ റുഫൈദ 1, അബൂഅരീഷ്​ 1, സബ്​യ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ്​ വ്യാഴാഴ്​ച മരണം റിപ്പോർട്ട്​ ചെയ്​തത്. 24 മണിക്കൂറിനിടെയുണ്ടായ 55,566 ടെസ്​റ്റുകളടക്കം രാജ്യത്ത്​ ഇതുവരെ നടത്തിയ മൊത്തം ടെസ്​റ്റുകളുടെ എണ്ണം 3,635,705 ആയി.

മക്ക മേഖലയിലാണ്​ വ്യാഴാഴ്​ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. കിഴക്കൻ മേഖലയിൽ 243ഉം റിയാദ്​ മേഖലയിൽ 203ഉം അസീർ മേഖലയിൽ 199ഉം ഖസീം പ്രവിശ്യയിൽ 128ഉപ്പ ജീസാനിൽ 88ഉം ഹാഇലിൽ 77ഉം നജ്​റാനിൽ 64ഉം മദീന മേഖലയിൽ 60ഉം അൽബാഹയിൽ 42ഉം തബൂക്കിൽ 27ഉം വടക്കൻ മേഖലയിൽ 15ഉം അൽജൗഫിൽ ഏഴും കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 845, ജിദ്ദ 701, മക്ക 555, മദീന 118, ഹുഫൂഫ്​ 117, ത്വാഇഫ്​ 106, ദമ്മാം 101, തബൂക്ക്​ 49, ബുറൈദ 47, ജീസാൻ 29, ഹഫർ അൽബാത്വിൻ 28, ഹാഇൽ 27, അറാർ 24, ഖത്വീഫ് 24​, മുബറസ്​ 25, വാദി ദവാസിർ 20, മഹായിൽ 18, അൽബാഹ 16, സബ്​യ 15, അൽഖുവയ്യ 14, സകാക 14, ഖർജ്​ 13, ഖോബാർ 13, ​ബെയ്​ഷ്​ 12, അബഹ 9, അൽറസ്​ 9, ഖമീസ്​ മുശൈത്ത്​​ 7​, ബീഷ​ 7, അബൂഅരീഷ്​ 7, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 6, നജ്​റാൻ 5, സു​ൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 4, ജുബൈൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ്​ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT