സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധ പുതുതായി കണ്ടെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവ്. ശനിയാഴ്ച മൂന്നുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കിലെത്തിയിരുന്നു. അതിനുശേഷം ദിനേനെ ചെറിയ രീതിയിൽ ഉയരുന്നതാണ് കണ്ടത്. വ്യാഴാഴ്ച 1402 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
പെരുന്നാൾ ദിനങ്ങളിൽ ആളുകൾ ധാരാളമായി പുറത്തിറങ്ങുകയും കൂടുതലായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തതിെൻറ ഫലമാണിതെന്നാണ് കരുതുന്നത്. മരണ നിരക്കും ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. എന്നാൽ ആശ്വാസം രോഗമുക്തി നിരക്ക് കുറയാതെ തുടരുന്നു എന്നതാണ്. 87 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1775 പേരാണ് വ്യാഴാഴ്ച സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 247089 ആയി.
രോഗബാധിതരുടെ ആകെ എണ്ണം 284226ഉം ആകെ മരണസംഖ്യ 3055ഉം ആണ്. 34082 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1915 പേർ ഗുരുതരാവസ്ഥയിലാണ്.
റിയാദ് 2, ജിദ്ദ 6, മക്ക 9, ദമ്മാം 2, ഹുഫൂഫ് 5, മദീന 1, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, വാദി ദവാസിർ 1, ഉനൈസ 1, മഹായിൽ 1, അഹദ് റുഫൈദ 1, അബൂഅരീഷ് 1, സബ്യ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെയുണ്ടായ 55,566 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,635,705 ആയി.
മക്ക മേഖലയിലാണ് വ്യാഴാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ മേഖലയിൽ 243ഉം റിയാദ് മേഖലയിൽ 203ഉം അസീർ മേഖലയിൽ 199ഉം ഖസീം പ്രവിശ്യയിൽ 128ഉപ്പ ജീസാനിൽ 88ഉം ഹാഇലിൽ 77ഉം നജ്റാനിൽ 64ഉം മദീന മേഖലയിൽ 60ഉം അൽബാഹയിൽ 42ഉം തബൂക്കിൽ 27ഉം വടക്കൻ മേഖലയിൽ 15ഉം അൽജൗഫിൽ ഏഴും കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 845, ജിദ്ദ 701, മക്ക 555, മദീന 118, ഹുഫൂഫ് 117, ത്വാഇഫ് 106, ദമ്മാം 101, തബൂക്ക് 49, ബുറൈദ 47, ജീസാൻ 29, ഹഫർ അൽബാത്വിൻ 28, ഹാഇൽ 27, അറാർ 24, ഖത്വീഫ് 24, മുബറസ് 25, വാദി ദവാസിർ 20, മഹായിൽ 18, അൽബാഹ 16, സബ്യ 15, അൽഖുവയ്യ 14, സകാക 14, ഖർജ് 13, ഖോബാർ 13, ബെയ്ഷ് 12, അബഹ 9, അൽറസ് 9, ഖമീസ് മുശൈത്ത് 7, ബീഷ 7, അബൂഅരീഷ് 7, അൽമജാരിദ 6, ഹുറൈംല 6, അയൂൺ 5, ഉനൈസ 6, നജ്റാൻ 5, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.