ജിദ്ദ: അഫ്ഗാനിസ്ഥാനിലെ സ്ഥിതി എത്രയുംവേഗം സുസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവിടെയുള്ള നിലവിലെ സംഭവവികാസങ്ങൾ ശ്രദ്ധയോടെ പിന്തുടരുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ, സ്ഥിരത, ജീവൻ, സ്വത്ത് എന്നിവ സംരക്ഷിക്കാൻ താലിബാനും എല്ലാ അഫ്ഗാൻ പാർട്ടികളും പ്രവർത്തിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, അഫ്ഗാൻ ജനതക്കും ആരുടെയും ഇടപെടലില്ലാതെ സ്വന്തമായി തീരുമാനിക്കുന്ന അവരുടെ തെരഞ്ഞെടുപ്പുകളുടെയും കൂടെ നിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും അസ്ഥിരമായ അവസ്ഥകളും കാരണം കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവൻ രാജ്യത്ത് തിരിച്ചെത്തിച്ചത്. എല്ലാവരും പൂർണ ആരോഗ്യത്തോടെ സൗദിയിലെത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.