റിയാദിലേക്ക്​ വന്ന മിസൈൽ തകർത്തു

റിയാദ്​: സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദിലേക്ക്​ യമനിലെ ഹൂതി വിമതർ വീണ്ടും മിസൈൽ പ്രയോഗിച്ചു. ബുധനാഴ്​ച രാവിലെ 11 മണിയോടെ രണ്ടുബാലിസ്​റ്റിക്​ മിസൈല​ുകളാണ്​ റിയാദിലേക്ക്​ വന്നത്​. സൗദിയുടെ പാട്രിയറ്റ്​ മിസൈൽ പ്രതിരോധ സംവിധാനം രണ്ടുമിസൈലുകളെയും വിജയകരമായി തകർത്തിട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കാര്യമായ നാശനഷ്​ടങ്ങളില്ലെന്നാണ്​ സൂചന. ഇറാൻ സഹായത്തോടെയാണ്​ ഹൂതി വിമതർ സൗദി അറേബ്യക്ക്​ നേരെ ആക്രമണങ്ങൾ നടത്തുന്നത്​. റിയാദിന്​ നേർക്ക്​ കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ മിസൈലുകൾ വന്നിരുന്നു. എല്ലാം സൗദി മിസൈൽ പ്രതിരോധ സംവിധാനം തകർക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Saudi Arabia Reportedly Intercepts Missile Above Riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.