റിയാദ്: നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറന്നിരിക്കാൻ അനുമതി നൽകി ഉത്തരവ്. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നാണു സർക്കുലർ പറയുന്നത്. ഷോപ് തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും ഫെഡറേഷൻ വിശദീകരിച്ചു.
പ്രാർത്ഥന സമയങ്ങളിൽ അടച്ചിരിക്കുമ്പോൾ കടകൾക്കടുത്തുള്ള തിരക്ക് ഒഴിവാക്കുക എന്നിവയും ഇതിലൂടെ കുറയുമെന്നും കുറിപ്പിൽ പറയുന്നു. ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഏകോപനം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ഫെഡറേഷൻ അറിയിച്ചു. പ്രാർത്ഥന നടത്തുന്നതിന് തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും തടസ്സമാകാത്ത വിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ഉചിതമായ രീതിയിൽ നടപടികൾ സ്വീകരിക്കാനും തൊഴിലാളികൾക്കിടയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.