ജിദ്ദ: സൗദി അറേബ്യയിൽ ചെറുകിട, ഇടത്തരം വാണിജ്യസംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുവേണ്ടിയുള്ള ജനറൽ അതോറിറ്റിയായ 'മൻശആത്തി'നു കീഴിലുള്ള ബാങ്ക് ദേശീയ വികസന ഫണ്ടിന് കീഴിലാണ് പ്രവർത്തിക്കുക.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉചിതമായ ധനസഹായം ലഭ്യമാക്കുക, സ്ഥാപനങ്ങൾക്ക് സ്ഥിരതയും വളർച്ചയും കൈവരിക്കാൻ പിന്തുണ നൽകുക എന്നിവയാണ് ലക്ഷ്യം.ധനസഹായം നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കുക, സുപ്രധാനവും പ്രധാനപ്പെട്ടതുമായ മേഖലക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുക, സൗദി അറേബ്യയിലെ സാമ്പത്തിക വികസനത്തിെൻറ അടിസ്ഥാന സ്തംഭവും വിഷൻ 2030െൻറ പ്രധാന സഹായിയും ആയിരിക്കുക എന്നിവയും ലക്ഷ്യമാണ്.
ശാഖകൾ സ്ഥാപിക്കാതെതന്നെ അതിെൻറ എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും ഡിജിറ്റൽ രൂപത്തിൽ നൽകുന്നതിലും അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ആഗോളതലത്തിലെ മികച്ച രീതികൾ നടപ്പാക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദേശീയ പദ്ധതിക്ക് അനുസൃതമായാണ് ബാങ്ക്.
നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനും ധനകാര്യ വിടവുകൾ തിരിച്ചറിയുന്നതിലും മികച്ച രീതികൾ കണ്ടെത്താൻ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ബാങ്ക് സ്ഥാപിക്കുന്നത്.ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതും വളർച്ചക്കും അഭിവൃദ്ധിക്കും അവസരങ്ങൾ പ്രദാനം ചെയ്യുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പരിശ്രമത്തിെൻറ ഭാഗംകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.