ജിദ്ദ: സൗദി കേബ്ൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.സി.സി.എം.എസ്.കെയുടെ രണ്ടാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും ജിദ്ദ ഹരാസാത്തിലെ വില്ലയിൽ നടന്നു.
യോഗത്തിൽ പ്രസിഡന്റ് കൂടാട്ട് സിറാജ് കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി റിയാസ് ബാബു പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളെ നാല് ടീമുകളാക്കി തിരിച്ച് ഫുട്ബാൾ, വടംവലി തുടങ്ങി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങളും വിനോദ മത്സരങ്ങളും നടന്നു.
ബാബു ജസീൻ, വി.കെ സുധീർ, ടി.പി ഇക്ബാൽ, പി. ഇക്ബാൽ, സി.എച്ച് അബ്ദുൽ ജലീൽ, പി.പി. സലാഹുദ്ദീൻ, കെ. നജീബ്, കെ.കെ. മുസ്തഫ, ജിസ്സാം തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. അതിഥി ഗായകരായെത്തിയ സിറാജ് നിലമ്പൂർ, യൂനുസ് താഴേക്കോട് തുടങ്ങിയവർ ഗാനവിരുന്നൊരുക്കിയ സംഗമത്തിൽ ക്യാമ്പ് ഫയറും തയാറാക്കിയിരുന്നു. കൂട്ടായ്മ ഭാരവാഹികളായി കൂടാട്ട് സിറാജ് (പ്രസിഡന്റ്), റിയാസ് ബാബു (ജനറൽ സെക്രട്ടറി), ഷിജു ചാക്കോ (ട്രഷറർ) എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫസൽ, ഹൈദർ, സകരിയ, അർഷദ്, നിഷാദ്, വി. ജലീൽ, ഇർഷാദ്, സമീർ, മുസാഫിർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.